മാനന്തവാടി: രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നോ പൊതുപ്രവര്‍ത്തനത്തില്‍നിന്നോ വിട്ടു നില്‍ക്കില്ളെന്നും സജീവമായി രംഗത്തുണ്ടാവുമെന്നും മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലത്തെ ഉള്‍ക്കൊള്ളുന്നു. പരാജയപ്പെട്ടതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. വോട്ടു ചെയ്ത എല്ലാവരെയും നന്ദി അറിയിക്കുന്നു. വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍. കേളുവിന് ആശംസകള്‍ നേരുന്നു. ജനഹിതമനുസരിച്ച് മാനന്തവാടിയില്‍ വികസനമത്തെിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും അവര്‍ പറഞ്ഞു. 862 കോടി രൂപയുടെ വികസനം അഞ്ചു വര്‍ഷത്തിനിടയില്‍ കൊണ്ടുവന്നതിനെ ജനം അംഗീകരിച്ചെങ്കിലും അത് വോട്ടായി മാറിയില്ല. സംസ്ഥാനമാകെയുണ്ടായ എല്‍.ഡി.എഫ് തരംഗത്തിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൂട്ടായി പ്രവര്‍ത്തിച്ചതിനാലാണ് പാര്‍ലമെന്‍റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ വോട്ട് വര്‍ധിച്ചത്. തുടങ്ങിവെച്ച വികസനകാര്യങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.