കല്‍പറ്റ: പ്രതീക്ഷകളുടെ അത്യുന്നങ്ങളിലാണിപ്പോള്‍ മുട്ടില്‍ മലയുടെ മുകളിലുള്ള കോല്‍പ്പാറ കോളനി. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിവരുത്താന്‍ ഇപ്പോഴായില്ളെങ്കില്‍ പിന്നീട് ഒരിക്കലുമാവില്ളെന്ന് കോളനിവാസികള്‍ ഒന്നടങ്കം പറയുന്നു. കാരണം, കോല്‍പ്പാറ കോളനിയിലേക്ക് ഇടക്കിടെ നടന്നത്തൊറുള്ള രാഷ്ട്രീയ നേതാവ് ജനപ്രതിനിധിയായി മാറുമ്പോള്‍ എല്ലാം ശരിയാകുമെന്ന് അവര്‍ വല്ലാതെ പ്രതീക്ഷിക്കുന്നുണ്ട്. വയനാട്ടിലെ ഏറ്റവും ഉയരത്തിലുള്ള കോളനികളിലൊന്നാണിത്. വികസനം കടന്നുചെന്നിട്ടില്ലാത്ത കോല്‍പ്പാറ കോളനിയില്‍ എത്തിപ്പെടണമെങ്കില്‍ ഏറെ പണിപ്പെടണം. എടപ്പെട്ടിയില്‍നിന്ന് കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ കുത്തനെ രണ്ടുകി.മീറ്റര്‍ കയറിച്ചെന്നാലാണ് കോല്‍പ്പാറയിലത്തെുക. കാട്ടുനായ്ക്ക സമുദായത്തില്‍പെട്ട 38 കുടുംബങ്ങളാണിവിടെ താമസം. ഇത്രയും കുടുംബങ്ങളിലായി 120ലധികം പേരുണ്ട്. പ്രായമായവര്‍പോലും ദിവസവും മല കയറിയിറങ്ങിയാണ് കൂലിപ്പണിക്ക് പോയിവരുന്നത്. രോഗികളെ ആശുപത്രിയിലത്തെിക്കാനാണ് ഏറെ ബുദ്ധിമുട്ടുന്നത്. അവശനിലയിലായവരെ എടുത്തുകൊണ്ടുപോവണം. ഗര്‍ഭിണികള്‍ ചികിത്സതേടി താഴെയത്തെണമെങ്കില്‍ ഏറെ ബുദ്ധിമുട്ട് സഹിക്കണം. കല്ലിളകിയ റോഡില്‍ ടാക്സി ജീപ്പുകള്‍ മാത്രമാണ് ആശ്രയം. എന്നാല്‍, റോഡിന്‍െറ ശോച്യാവസ്ഥ കാരണം പലപ്പോഴും ആരും ഓട്ടംവിളിച്ചാല്‍ വരാറില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഇവിടത്തുകാര്‍ മുട്ടാത്ത വാതിലുകളില്ല. ‘ജനസമ്പര്‍ക്ക പരിപാടിയില്‍ രണ്ടുതവണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരിട്ട് നിവേദനം നല്‍കി. പട്ടികവര്‍ഗ മന്ത്രിയായിരുന്ന ജയലക്ഷ്മിക്കും പരാതികള്‍ നല്‍കി. ഫണ്ട് പാസായിട്ടുണ്ടെന്നൊക്കെ ഇടക്ക് പറയുന്നതുകേട്ടു. എന്നാല്‍, അതെവിടെപ്പോയെന്നൊന്നും അറിയില്ല. റോഡ് പഴയതുപോലെ തന്നെയാണിപ്പോഴും’. -കോളനിക്കാര്‍ പറയുന്നു. റോഡുപോലെ കുടിവെള്ളത്തിന്‍െറ കാര്യത്തിലും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ് കോല്‍പ്പാറക്കാര്‍. കനത്ത വരള്‍ച്ച കാരണം മലയിലും ഇപ്പോള്‍ വെള്ളമില്ല. ജീവിതം ഇത്രയധികം ദുസ്സഹമായ അവസ്ഥ മുമ്പുണ്ടായിട്ടില്ളെന്ന് ഇവിടത്തുകാര്‍ പറയുന്നു. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങണമെങ്കില്‍ മലയിറങ്ങി എടപ്പെട്ടിയിലത്തെുകയേ നിര്‍വാഹമുള്ളൂ. ദിവസവും മലയിറങ്ങി കി.മീറ്റുകള്‍ നടന്ന് സ്കൂളില്‍ പോകേണ്ടതിനാല്‍ ഇവിടത്തെ കുട്ടികളെയെല്ലാം ചെറുപ്പത്തിലേ ഹോസ്റ്റലുകളില്‍ കൊണ്ടുവിടുകയാണ് പതിവ്. കല്ലൂര്‍ രാജീവ് ഗാന്ധി റെസിഡന്‍ഷ്യല്‍ സ്കൂളിലാണ് കോളനിയിലെ പിഞ്ചുകുട്ടികളടക്കമുള്ളവര്‍ കൂടുതലും പഠിക്കുന്നത്. ഒന്നാംക്ളാസില്‍ പഠിക്കുന്ന ജിതിന്‍രാജിനെപ്പോലെ, അച്ഛനമ്മമാരുടെ സാമീപ്യം കൊതിക്കുന്ന കുരുന്നുകള്‍ക്ക് അക്ഷരം പഠിക്കണമെങ്കില്‍ ഹോസ്റ്റലിലേക്ക് കൂടുമാറുകയല്ലാതെ രക്ഷയില്ല. കാട്ടുപന്നികളും മറ്റും മേയുന്ന മലയിലൂടെ നടന്ന് സ്കൂളില്‍ പോവുന്നത് പ്രായോഗികമല്ളെന്ന് രക്ഷിതാക്കള്‍ പറയുന്നു. വന്യമൃഗശല്യം കാരണമുള്ള ബുദ്ധിമുട്ടുകളും ഏറെയാണ്. പന്നി നശിപ്പിക്കുന്നതിനാല്‍ വാഴ, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്യാനേ കഴിയുന്നില്ല. കോളനിയില്‍തന്നെയുള്ള അങ്കണവാടിയില്‍ 12 കുട്ടികള്‍ പഠിക്കുന്നുണ്ട്. നിന്നുതിരിയാന്‍ ഇടമില്ലാത്ത കൂരപോലെയുള്ള കെട്ടിടത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. പല വീടുകളും പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. ഭൂമിയില്ലാത്ത കുടുംബങ്ങളും ഇവരുടെ കൂട്ടത്തിലുണ്ട്. ബന്ധുക്കളുടെ വീടുകളിലാണ് അവരിപ്പോള്‍ താമസിക്കുന്നത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയായതോടെ റോഡെന്ന തങ്ങളുടെ വലിയ ലക്ഷ്യം നിറവേറുമെന്നുതന്നെയാണ് ഇവരുടെ വിശ്വാസം. ‘ഇക്കുറി കോളനിയില്‍ വോട്ടുതേടി വന്ന ഏക സ്ഥാനാര്‍ഥിയും അദ്ദേഹമാണ്. ഞങ്ങളുടെ കഷ്ടപ്പാടുകളൊക്കെ അറിയുന്നതിനാല്‍ ശശിയേട്ടന്‍ വേണ്ടത് ചെയ്യുമെന്ന് ഉറപ്പുണ്ട്. പോരാത്തതിന് ഇടതുമുന്നണി ഭരണത്തിലുമാണല്ളോ’ -കോളനിവാസികളിലൊരാള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.