കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലപ്രഖ്യാപനം വ്യാഴാഴ്ച നടക്കുമ്പോള്‍ ഫലമറിയുന്നതിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. 19ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ മണിക്കൂറില്‍തന്നെ ലീഡുനില അറിയാന്‍ കഴിയും. പത്ത് മണിയോടെ കൂടുതല്‍ വ്യക്തമായ ലീഡുനിലയും അറിയാം. ഉച്ചക്കുമുമ്പ് ഭൂരിഭാഗം മണ്ഡലങ്ങളുടെയും ജയപരാജയങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ചിത്രം ലഭിക്കും. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അപ്പപ്പോള്‍ ഫലമറിയുന്നതിന് ജില്ലാ ഭരണകൂടം, എന്‍.ഐ.സി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ മൂന്നു പ്രത്യേക മീഡിയ സെന്‍ററുകളാണ് പ്രവര്‍ത്തിക്കുക. ഒന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല്‍സമയ സംപ്രേഷണത്തിനും മറ്റൊന്ന് പൊതുജനങ്ങള്‍ക്കുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ മീഡിയ സെന്‍ററില്‍ പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മാനന്തവാടി നിയോജകമണ്ഡലത്തിലേത് എസ്.കെ.എം.ജെ ജൂബിലിഹാളിലും സുല്‍ത്താന്‍ ബത്തേരിയിലേത് എസ്.കെ.എം.ജെ മെയിന്‍ഹാളിലും കല്‍പറ്റയിലേത് സരളാദേവി മെമ്മോറിയല്‍ സ്കൂളിലുമാണ് എണ്ണുക. ഓരോ കേന്ദ്രത്തിലും 14 കൗണ്ടിങ് ടേബ്ളുകളും റിട്ടേണിങ് ഓഫിസര്‍, ഒബ്സര്‍വര്‍ എന്നിവരുള്‍പ്പെടുന്ന ടീമിന് ഒരോ ടേബ്ള്‍ വീതവും സജ്ജമാക്കും. ആകെ 45 ടേബ്ളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. വേട്ടെണ്ണലിന്‍െറ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് മെഷീന്‍ വോട്ടുകളും എണ്ണും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതോടെ വോട്ടിങ് മെഷീനുകള്‍ മാനന്തവാടി വെയര്‍ഹൗസിലേക്ക് മാറ്റുമെന്നും വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ് അ റിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.