എട്ട് ബൂത്തുകള്‍ വനിതകളുടെ കൈയില്‍ ഭദ്രം

കല്‍പറ്റ: സ്ത്രീ ശാക്തീകരണത്തിന്‍െറ ഭാഗമായി എല്ലാ പോളിങ് ഓഫിസര്‍മാരും വനിതകളായ എട്ട് ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇവിടെ പ്രിസൈഡിങ് ഓഫിസര്‍മാര്‍ മുതല്‍ എല്ലാ ജീവനക്കാരും വനിതകളാണ്. കല്‍പറ്റ മണ്ഡലത്തില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരിയിലും മാനന്തവാടിയിലും മൂന്നു വീതവും ബൂത്തുകളിലാണ് മുഴുവന്‍ ജീവനക്കാരും വനിതകളായിട്ടുള്ളത്. പോളിങ്ങിനായി നിയോഗിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച വിതരണ കേന്ദ്രത്തില്‍നിന്ന് പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി പോളിങ് ബൂത്തുകളിലത്തെി. ബൂത്തുകളുടെ സജ്ജീകരണവും മറ്റു ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. പോളിങ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ വനിതകളായ ബൂത്തുകള്‍ ഇനി പറയുന്നവയാണ്. മാനന്തവാടി: ഗവ. അപ്പര്‍ പ്രൈമറി സ്കൂള്‍ മാനന്തവാടി (മധ്യഭാഗത്തെ കെട്ടിടം), ലിറ്റില്‍ ഫ്ളവര്‍ യു.പി. സ്കൂള്‍ മാനന്തവാടി (കിഴക്കെ കെട്ടിടത്തിലെ വടക്ക് ഭാഗം), സേക്രട്ട് ഹേര്‍ട്ട് ഹയര്‍ സെക്കന്‍ഡറി ദ്വാരക (പ്രധാന കെട്ടിടത്തിലെ തെക്ക് ഭാഗം). സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ.യു.പി സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി (ഗ്രൗണ്ട് ഫ്ളോറിലെ ഇടതുഭാഗം), ഗവ. സര്‍വജന വി.എച്ച്.എസ്.എസ് സുല്‍ത്താന്‍ ബത്തേരി (മധ്യ ഭാഗം) സെന്‍റ് മേരീസ് കോളജ് സുല്‍ത്താന്‍ ബത്തേരി (മധ്യ ഭാഗം). കല്‍പറ്റ: ഹിദായത്തുല്‍ ഇസ്ലാം മദ്റസ യു.പി സ്കൂള്‍ കല്‍പറ്റ (ഇടത് ഭാഗം), എസ്.കെ.എം.ജെ എച്ച്.എസ്.എസ് (പുതിയ കെട്ടിടം വലത് ഭാഗം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.