കല്‍പറ്റ: കല്‍പറ്റ നിയോജകമണ്ഡലത്തിലെ 118ാം നമ്പര്‍ പോളിങ് ബൂത്തില്‍ സമ്മതിദായകരുടെ എണ്ണം ഇലക്ഷന്‍ കമീഷന്‍ നിര്‍ദേശിക്കുന്ന 1750ല്‍ കൂടുതലായ സാഹചര്യത്തില്‍ ബൂത്ത് വിഭജിച്ച് പുതിയ ബൂത്ത് കൂടി അനുവദിച്ചു. 118 നമ്പര്‍ ബൂത്ത് മാനിവയല്‍ ഹരിശ്രീ ഗ്രന്ഥാലയത്തിലും, 118 എ ബൂത്ത് മാനിവയല്‍ ദേവകി നേത്യാര്‍ എന്നിവരുടെ കെട്ടിടത്തിലുമായിരിക്കും പ്രവര്‍ത്തിക്കുക. 118ല്‍ വീട്ട് നമ്പര്‍ 100 മുതല്‍ 400 വരെയും 118 എയില്‍ 400 എ മുതല്‍ 491 വരെയുമായിരിക്കും. ഇതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 471 ആയി. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പറ്റ മണ്ഡലത്തില്‍ 146 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.