കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ശനിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കാനിരിക്കെ ജില്ലയില്‍ തെരഞ്ഞെടുപ്പ് ആവേശം പാരമ്യത്തില്‍. കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ അഞ്ചാംഘട്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണ പര്യടനങ്ങള്‍ ഏറക്കുറെ അവസാനിപ്പിച്ച സ്ഥാനാര്‍ഥികള്‍ ഇനി തിരക്കിട്ട വോട്ടുറപ്പിക്കലിലാണ്. കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്കുമാറിന്‍െറ കൊട്ടിക്കലാശ പര്യടനം ശനിയാഴ്ച രാവിലെ വടുവഞ്ചാലില്‍നിന്ന് തുടങ്ങും. വൈകീട്ട് കല്‍പറ്റയില്‍ സമാപിക്കും. അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന്‍െറ പ്രചാരണ കൊട്ടിക്കലാശം മണ്ഡലത്തിലെ 18 ലോക്കല്‍ കേന്ദ്രങ്ങളിലും ബൈക്ക് റാലിയുടെ അകമ്പടിയോടെ നടക്കും. കല്‍പറ്റയിലും ഇതോടനുബന്ധിച്ച കൊട്ടിക്കലാശം അരങ്ങേറും. ശ്രേയാംസ്കുമാര്‍ വെള്ളിയാഴ്ച രാവിലെ കല്‍പറ്റയില്‍ റോഡ് ഷോ നടത്തിയശേഷം ഉച്ചക്കുശേഷം മുന്നണിയുടെ ശക്തികേന്ദ്രമായ കണിയാമ്പറ്റയില്‍ രണ്ടാംഘട്ട പര്യടനം നടത്താനാണ് ചെലവിട്ടത്. തത്സമയ ഗാനമേളയുമായി മണ്ഡലത്തില്‍ ഊരുചുറ്റുന്ന യു.ഡി.എഫ് ‘പാട്ടുവണ്ടി’യുടെ സമാപനവും കണിയാമ്പറ്റയിലായിരുന്നു. ഒരു പഞ്ചായത്തില്‍ ഒരു സ്ഥലത്ത് രണ്ടോ മൂന്നോ പാട്ടുകള്‍ പാടുന്ന ഗാനമേള സംഘം കല്‍പറ്റയില്‍ മുനിസിപ്പാലിറ്റിയും മുട്ടില്‍ പഞ്ചായത്തും ഒഴികെയുള്ള കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച പര്യടനം നടത്തി. ഇടതുസ്ഥാനാര്‍ഥി സി.കെ. ശശീന്ദ്രന്‍ വെള്ളിയാഴ്ച രാവിലെ മൂപ്പൈനാട് തോട്ടം മേഖലയിലാണ് പ്രചാരണത്തിനിറങ്ങിയത്. ഉച്ചക്കുശേഷം മുണ്ടേരി മിച്ചഭൂമി, മരവയല്‍, പെരുന്തട്ട, എമിലി, ബൈപാസ്, ആനപ്പാറ എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥനക്കുശേഷം മുട്ടില്‍ പഞ്ചായത്തില്‍ രണ്ടാംഘട്ട പര്യടനത്തിനത്തെി. രാത്രി 10 മണിയോടെ കാക്കവയലിലാണ് പ്രചാരണം അവസാനിച്ചത്. മണ്ഡല പര്യടനം വെള്ളിയാഴ്ച അവസാനിച്ചതോടെ ഇടതുസ്ഥാനാര്‍ഥി ശനിയാഴ്ച വൈത്തിരി, കല്‍പറ്റ, പൊഴുതന തുടങ്ങിയ സ്ഥലങ്ങളില്‍ ഓട്ടപ്രദര്‍ശനം നടത്തും. ബി.ജെ.പി സ്ഥാനാര്‍ഥി കെ. സദാനന്ദനും അവസാനഘട്ടത്തില്‍ പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാന-കേന്ദ്ര നേതാക്കള്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ളെന്ന പരിഭവം തീര്‍ക്കാന്‍ പ്രചാരണത്തിന്‍െറ അവസാന ദിനമായ ഇന്ന് കേന്ദ്രമന്ത്രി ജുവല്‍ ഓറം കല്‍പറ്റയിലത്തെുന്നുണ്ട്. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയായിരിക്കും. വോട്ടെടുപ്പ് സമാപിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച വൈകീട്ട് ആറു വരെയാണ് നിരോധം. ഈ സമയപരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അച്ചടിമാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യം നല്‍കണമെങ്കില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.