പീഡനം: പ്രതി അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: ബധിരയും മൂകയുമായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ബാബുവാണ് (40) അറസ്റ്റിലായത്. മാര്‍ച്ച് ഏഴിനാണ് സംഭവം. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവതി ടൗണില്‍ പോയി വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ അയല്‍വാസിയായ ബാബു ബലംപ്രയോഗിച്ച് സമീപത്തെ കാപ്പിത്തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ബാബു ഒളിവില്‍ പോയി. തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് കോളിയാടിയില്‍നിന്നാണ് ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ബിജുരാജിന്‍െറ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ഹരീഷ്കുമാര്‍, അനസ്, ടോണി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.