പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ ബത്തേരി

സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തെരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ശേഷിക്കെ പ്രവചനങ്ങള്‍ക്ക് പിടികൊടുക്കാതെ ബത്തേരി. നിലവിലെ എം.എല്‍.എകൂടിയായ യു.ഡി.എഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണനും മുന്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രുഗ്മിണി സുബ്രഹ്മണ്യനും ആദിവാസി സമരനേതാവും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സി.കെ. ജാനുവുമാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അങ്കം വെട്ടുന്നത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സി.കെ. ജാനു എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തത്. സംസ്ഥാനമൊട്ടാകെ ജാനുവിന്‍െറ സ്ഥാനാര്‍ഥിത്വവും എന്‍.ഡി.എയുടെ പിന്‍ബലവും ചര്‍ച്ചാവിഷയമായി. പ്രചാരണം തുടങ്ങുന്നതിനുമുമ്പ് വലിയ ബുദ്ധിമുട്ടില്ലാതെ ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. എന്നാല്‍, പ്രചാരണം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ചപോലെ എളുപ്പമല്ല എന്നു മനസ്സിലായി. ഇതോടെ പഴുതടച്ചുള്ള പ്രചാരണ പരിപാടികള്‍ക്കാണ് മുന്നണി നേതൃത്വം നല്‍കിയത്. തുടക്കത്തില്‍ പ്രചാരണത്തിന് അല്‍പം പിറകിലായിരുന്ന സി.കെ. ജാനു അവസാന റൗണ്ടില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും നടന്‍ സുരേഷ് ഗോപിയുടെയും വരവോടെ ഇടതു-വലതു മുന്നണികള്‍ക്കൊത്ത രീതിയിലത്തെി. എന്നാല്‍, സുരേഷ് ഗോപി വന്നപ്പോള്‍ തടിച്ചുകൂടിയ ജനാവലിയില്‍ സിംഹഭാഗവും എന്‍.ഡി.എ അണികളല്ളെന്നാണ് മുന്നണികളുടെ വിശദീകരണം. നല്ളൊരു ശതമാനം ആദിവാസി വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ജാനുവിന്‍െറ സ്ഥാനാര്‍ഥിത്വം ഉയര്‍ത്തുന്ന വെല്ലുവിളി മുന്‍നിര്‍ത്തി, ശേഷിക്കുന്ന ദിവസങ്ങളില്‍ തങ്ങള്‍ക്കനുകൂലമായ ഗോത്രവര്‍ഗ വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള തന്ത്രങ്ങളിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. ജാനു നേടുന്ന ആദിവാസി വോട്ടുകള്‍ കൂടുതല്‍ ബാധിക്കുക തങ്ങളെയായിരിക്കുമെന്നത് തിരിച്ചറിഞ്ഞ് ഇടതുമുന്നണി ഏറെ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ബി.ഡി.ജെ.എസ്, ബി.ജെ.പി എന്നിവരുടെയും ആദിവാസികളുടെയും വോട്ട് നേടി വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ. ജനപ്രിയനേതാവ് എന്ന മേന്മ മുന്‍നിര്‍ത്തിയാണ് ഐ.സി. ബാലകൃഷ്ണന്‍ വോട്ടഭ്യര്‍ഥനക്കിറങ്ങിയത്. മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള സ്ഥാനാര്‍ഥി എന്ന നിലയിലും എല്ലാവര്‍ക്കും പ്രാപ്യനായ ജനപ്രതിനിധി എന്ന നിലയിലും നിഷ്പക്ഷ വോട്ടുകള്‍ ഭൂരിഭാഗവും ഐ.സിക്ക് അനുകൂലമായി ലഭിക്കുന്നതോടെ കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടാനാകുമെന്നാണ് യു.ഡി.എഫിന്‍െറ വിശ്വാസം. മണ്ഡലത്തിലെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുന്നണിയുടെ പ്രചാരണം. അതേസമയം, ഭരണപാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സിറ്റിങ് എം.എല്‍.എക്കെതിരെ എല്‍.ഡി.എഫിന്‍െറ പടയൊരുക്കം. വന്യമൃഗശല്യം, വരള്‍ച്ച, രാത്രിയാത്രാനിരോധം തുടങ്ങിയ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് വോട്ട് തേടുന്നത്. വലിയ ഭൂരിപക്ഷമുണ്ടാകില്ളെങ്കിലും വിജയം സുനിശ്ചിതമാണെന്ന് എല്‍.ഡി.എഫ് വിശ്വസിക്കുന്നു. ബുധനാഴ്ച ഐ.സി. ബാലകൃഷ്ണനും സി.കെ. ജാനുവും പര്യടനം അവസാനിപ്പിച്ചു. വിട്ടുപോയ സ്ഥലങ്ങളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിലുമാണ് ഇനി പ്രചാരണം. വെള്ളിയാഴ്ചയാണ് രുഗ്മിണി സുബ്രഹ്മണ്യന്‍െറ പര്യടനം അവസാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.