ആദിവാസികളെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നു

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍നിന്ന് തെരഞ്ഞെടുപ്പ് അടുത്തസമയത്ത് ആദിവാസി കോളനിയിലെ ആളുകളെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതായി ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനാധിപത്യ രാഷ്ട്രീയസഭയുടെ സജീവ പ്രവര്‍ത്തകരെപോലും ഭീഷണിപ്പെടുത്തിയാണ് ഏജന്‍റുമാര്‍ കൊണ്ടുപോകുന്നത്. ആളുകളെ കുടകിലേക്കും മറ്റും കൊണ്ടുപോകുമ്പോള്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നതുപോലുള്ള നടപടികളൊന്നും പാലിക്കുന്നില്ല. മണ്ഡലത്തിലെ ആദിവാസി വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി പിടിച്ചുവാങ്ങുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജനാധിപത്യസംവിധാനത്തില്‍ മര്യാദപാലിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണമെന്നും അധികൃതര്‍ നടപടിയെടുക്കണമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന ആക്ടിങ് ചെയര്‍മാന്‍ ഇ.പി. കുമാരദാസ്, ബത്തേരിമണ്ഡലം കമ്മിറ്റി സെക്രട്ടറി ബിജു കാക്കത്തോട്, അജയ് പനമരം, ജോ. സെക്രട്ടറി സുകുമാരന്‍ ചാലിഗദ്ദ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.