ബത്തേരിയില്‍ കനത്ത കാറ്റിലും മഴയിലും കോടികളുടെ നാശനഷ്ടം

സുല്‍ത്താന്‍ ബത്തേരി: ടൗണിലും പരിസരത്തുമുണ്ടായ കനത്ത മഴയിലും കാറ്റിലും കോടികളുടെ നാശനഷ്ടം. വ്യാഴാഴ്ച ഉച്ചതിരിച്ച് അല്‍പനേരം മാത്രം പെയ്ത മഴയും കാറ്റുമാണ് വന്‍ നാശമുണ്ടാക്കിയത്. നിരവധി കടകളുടെയും സ്ഥാപനങ്ങളുടെയും മേല്‍ക്കൂര കാറ്റില്‍ പറന്നു. തലനാരിഴക്കാണ് ജീവാപായത്തില്‍നിന്ന് പലരും രക്ഷപ്പെട്ടത്. വൈദ്യുതിബന്ധം പൂര്‍ണമായി നിലച്ചു. ഫ്ളക്സുകളും ബോര്‍ഡുകളും വീണ് ഗതാഗതം തടസ്സപ്പെട്ടു. ടൗണ്‍ഹാളിന്‍െറ മേല്‍ക്കൂരയും മറ്റും തകര്‍ന്നു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ടൗണ്‍ ഹാളിനു മാത്രമുണ്ടായതായാണ് കണക്കാക്കുന്നത്. നിരവധി വീടുകളുടെ മുകളിലേക്ക് മരം മറിഞ്ഞുവീണു. മണിച്ചിറ വടക്കോടന്‍ കുഞ്ഞിപ്പോക്കര്‍, വെള്ളയങ്കര മുഹമ്മദ്, മാക്കുറ്റി കുമാരി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. സത്രംകുന്ന് ബഷീറിന്‍െറ വീട്ടിലേക്ക് വീട്ടിമരം വീണ് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ബത്തേരി അര്‍ബന്‍ ബാങ്കിന്‍െറ മേല്‍ക്കൂര തകര്‍ന്നു. മേല്‍ക്കൂരയുടെ കാലുകള്‍ ഇളകിവീണ് ബൈക്ക് തകര്‍ന്നു. ഓടുകളും ബോര്‍ഡുകളും ഇളകിവീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. എം.ഇ.എസ് ആശുപത്രിയുടെ ഒരു കെട്ടിടത്തിന്‍െറ മേല്‍ക്കൂര പൂര്‍ണമായും കാറ്റില്‍ തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.