തോട്ടംതൊഴിലാളികളുടെ മിനിമം വേതനം കൂട്ടണം –എ.ഐ.ടി.യു.സി

കല്‍പറ്റ: കേരളത്തിലെ തോട്ടംതൊഴിലാളികളുടെ മിനിമം വേതനഘടന സംബന്ധിച്ച് 2016 ജനുവരി 27ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷനില്‍ അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഒരുമാസത്തിനകം നല്‍കണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇതില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ളെന്നും കേരള പ്ളാന്‍േറഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. എ.ഐ.ടി.യു.സി ഉള്‍പ്പെടെയുള്ള ഫെഡറേഷനുകളും യൂനിയനുകളും തൊഴിലാളികളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും സര്‍ക്കാറിന് അയച്ചുകൊടുത്തു. ഏപ്രില്‍ 30ന് 12ന് എറണാകുളം സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ ഹിയറിങ് നടത്താന്‍ തീരുമാനിച്ചിരുന്നു. ധൃതിപിടിച്ച് ഏപ്രില്‍ ആറിന് വീണ്ടും നോട്ടീസില്ലാതെ നടത്തിയ അന്തിമ ചര്‍ച്ചയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ എ.ഐ.ടി.യു.സി പ്രതിനിധികളായ സി.എ. കുര്യന്‍, കെ. രാജീവന്‍, പി.കെ. മൂര്‍ത്തി, എം.വൈ. ഒൗസേഫ്, എ. ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ വേതന സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിന് സഹായകമായ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. 69 രൂപയുടെ വര്‍ധന വന്നതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന നിലപാടായിരുന്നു തോട്ടം ഉടമകളുടേത്. 2015 മുതല്‍ തൊഴിലാളികള്‍ക്ക് പുതിയ വേതനം ലഭിക്കേണ്ടതാണ്. എന്നാല്‍, നോട്ടിഫിക്കേഷന്‍ അനുസരിച്ച് 2015 ജൂലൈ ഒന്നുമുതലാണ് മുന്‍കാല പ്രാബല്യമുള്ളത്. ഇതുമൂലം ഓരോ തൊഴിലാളികള്‍ക്കും ഏകദേശം 11,000 രൂപയുടെ നഷ്ടമാണുണ്ടാവുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന തോട്ടം വ്യവസായത്തിന്‍െറ പുരോഗതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹായകരമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് കേരള പ്ളാന്‍േറഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റ് പി.കെ. മൂര്‍ത്തി, വയനാട് തോട്ടം തൊഴിലാളി യൂനിയന്‍ പ്രസിഡന്‍റ് വിജയന്‍ ചെറുകര, വയനാട് തോട്ടം തൊഴിലാളി യൂനിയന്‍ വൈസ് പ്രസിഡന്‍റ് എ. ബാലചന്ദ്രന്‍, വയനാട് തോട്ടം തൊഴിലാളി യൂനിയന്‍ ജോ. സെക്രട്ടറി വി. യൂസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.