മൂന്നു പതിറ്റാണ്ടായിട്ടും ബാണാസുരസാഗര്‍ പദ്ധതി ലക്ഷ്യത്തിലത്തെിയില്ല

മാനന്തവാടി: വൈദ്യുതിക്കും ജലസേചനത്തിനുമായി ആരംഭിച്ച ബാണാസുരസാഗര്‍ പദ്ധതി 31 വര്‍ഷമായിട്ടും ലക്ഷ്യംകണ്ടില്ല. നെല്‍കൃഷി ചെയ്യാന്‍ വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1985ല്‍ ആണ് 38 കോടി ചെലവില്‍ 32,000 ഹെക്ടര്‍ സ്ഥലത്ത് പദ്ധതി ആരംഭിച്ചത്. മൂന്നു പതിറ്റാണ്ടുകൊണ്ട് 47 കോടി രൂപ ചെലവഴിച്ചു. 7.5 ടി.എം.സി ജലം സംഭരിക്കാന്‍ കഴിയുന്ന റിസര്‍വോയറില്‍നിന്ന് 1.7 ടി.എം.സി വെള്ളമാണ് ജലസേചനത്തിനായി വിട്ടുനല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്. 2000ലാണ് കനാല്‍ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം, കോട്ടത്തറ പഞ്ചായത്തുകളിലെയും നെല്‍വയലുകളില്‍ പുഞ്ച, നഞ്ച കൃഷി ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. വയനാട്ടില്‍ മാത്രം 32,000 ഹെക്ടര്‍ വയലുകളാണ് വെള്ളമത്തെിക്കാന്‍ തീരുമാനിച്ചത്. 2720 മീ. പ്രധാന കനാലും 62,325 മീ. ഉപകനാലുകളും നിര്‍മിക്കുകയും വെണ്ണിയോട്, പനമരം, ചങ്ങാടം, കക്കടവ്, പാലിയണ, വാരാമ്പറ്റ സൗത്, നോര്‍ത്, കുപ്പാടിത്തറ, കുറുമ്പാല വെസ്റ്റ്, മാടക്കുന്ന്, കുറുമ്പാല സൗത്, വീട്ടിക്കാമൂല, പേരാല്‍, കാപ്പുംകുന്ന്, കുറുമ്പാല എന്നിവിടങ്ങളില്‍ വിതരണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനാല്‍ 105 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ സ്പെഷല്‍ തഹസില്‍ദാര്‍മാര്‍, ആവശ്യമായ ജീവനക്കാര്‍ എന്നിവരെയും നിയമിച്ചു. എന്നാല്‍, ഇതുവരെ ഏറ്റെടുക്കാനുദ്ദേശിച്ചതിന്‍െറ പകുതി ഭൂമിപോലും ഏറ്റെടുക്കാനായിട്ടില്ല. കനാല്‍നിര്‍മാണത്തിലെ അപാകതമൂലം വെള്ളം തുറന്നുവിട്ടാല്‍ ലക്ഷ്യത്തിലത്തെില്ളെന്ന് ജീവനക്കാര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതേസമയം, കുറ്റ്യാടി ഓഗ്മെന്‍േറഷന്‍െറ ഭാഗമായി കക്കയം ഡാമില്‍നിന്ന് കൃത്യമായി വെള്ളം പമ്പ് ചെയ്ത് ഏക്കര്‍കണക്കിന് ഭൂമിയില്‍ കൃഷി നടക്കുമ്പോഴാണ് വയനാട്ടില്‍ നിരവധി ജീവനക്കാര്‍ കാര്യമായി പണിയെടുക്കാതെ ശമ്പളംപറ്റുന്നത്. ഈ നില തുടര്‍ന്നാല്‍ അടുത്ത മൂന്നു പതിറ്റാണ്ടുകൊണ്ടേ ലക്ഷ്യം നേടാനാകൂ. അതോടെ നിര്‍മാണത്തിന് ചെലവാകുന്ന കോടികള്‍ മൂന്നക്കം കടക്കുകയും ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.