തെരഞ്ഞെടുപ്പ് കേസ്: നാലിന് ഹാജരാകാന്‍ മന്ത്രിക്ക് നോട്ടീസ്

മാനന്തവാടി: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതായ കേസില്‍ വിചാരണക്ക് ഹാജരാകാന്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്ക് നോട്ടീസ്. ഏപ്രില്‍ നാലിന് രാവിലെ 11ന് റിട്ടേണിങ് ഓഫിസര്‍ കൂടിയായ സബ് കലക്ടര്‍ ശീറാം സാംബശിവ റാവുവിന്‍െറ മുമ്പാകെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് മന്ത്രിക്ക് നേരിട്ടത്തെിച്ച് നല്‍കുകയായിരുന്നു. പരാതിക്കാരനായ ബത്തേരി സ്വദേശി കെ.ബി. ജീവനോടും അന്നേ ദിവസം ഹാജരാകാന്‍ തപാല്‍ മാര്‍ഗം നോട്ടീസ് അയച്ചിട്ടുണ്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ മന്ത്രി സത്യപ്രതിജ്ഞക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത ബി.എ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രം യോഗ്യതയുള്ള മന്ത്രി തെറ്റായ വിവരമാണ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചതെന്ന് കാണിച്ച് ജീവന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ജീവന്‍ ഹൈകോടതിയെയും സമീപിച്ചെങ്കിലും ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് ഹൈകോടതി വിധി പറയുകയും ഹരജി തള്ളുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍െറ നടപടി ക്രമങ്ങള്‍ അന്നത്തെ സബ് കലക്ടറായിരുന്ന വീണ എന്‍. മാധവന്‍ ഹൈകോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ തുടര്‍ നടപടിയെടുക്കാനാകില്ളെന്ന് കമീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടി മരവിക്കുകയായിരുന്നു. എന്നാല്‍, ജീവന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിച്ചില്ളെന്ന് കാണിച്ച് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ ഏപ്രില്‍ നാലിന് കമീഷനോട് വിശദീകരണം ഹാജരാക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടികള്‍ വേഗത്തിലാക്കിയത്. നാലിലെ വിചാരണ മന്ത്രിയെ സംബന്ധിച്ച് നിര്‍ണായകമാണെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.