ഇരുട്ടിനെ മറയാക്കി അച്ചൂരില്‍ സ്വകാര്യ പ്ളാന്‍േറഷന്‍െറ ജലമൂറ്റല്‍

വൈത്തിരി: കൊടും വേനലില്‍ നാട് കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടുമ്പോള്‍ സ്വകാര്യ പ്ളാന്‍േറഷന്‍ സമീപങ്ങളിലെ പുഴയില്‍നിന്നും ലിറ്ററുകണക്കിന് ജലം ഊറ്റുന്നു. പൊഴുതന ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ അച്ചൂര്‍ ഡിവിഷനിലെ നാലാം നമ്പര്‍ ഭാഗത്തെ തോട്ടങ്ങളിലാണ് ഇരുട്ടിനെ മറയാക്കി തേയില ചെടികള്‍ നനക്കാനും ഫാക്ടറി ആവശ്യത്തിനുമായി വെള്ളമെടുക്കുന്നത്. ദിവസങ്ങളോളമായി തുടരുന്ന ജലചൂഷണം മൂലം സമീപപ്രദേശങ്ങളിലെ നീരൊഴുക്ക് വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. കൊടും ചൂടില്‍ തോട്ടം നനക്കുന്നതിനെതിരെ ജില്ലാ കലക്ടറുടെ മുന്നറിയിപ്പുണ്ടെങ്കിലും ഉത്തരവുകള്‍ കാറ്റില്‍പറത്തിയാണ് വെള്ളമെടുക്കുന്നത്. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കമ്പനി വെള്ളം അടിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ രാത്രികാലങ്ങളിലാണ് ജലചൂഷണം നടക്കുന്നത്. സമീപത്തെ പുഴയില്‍നിന്നും വന്‍കിട ശേഷിയുള്ള എച്ച്.പി മോട്ടോറുകള്‍ ഉപയോഗിച്ചാണ് ജലമൂറ്റല്‍. വലിയ പൈപ്പുകളില്‍ എത്തിക്കുന്ന വെള്ളം സ്പ്രിങ്ളര്‍ വഴി നനക്കുകയാണ്. മോട്ടോറുകളുടെ നിരന്തര പ്രവര്‍ത്തനംമൂലം പ്രദേശത്ത് നടപ്പാക്കിയ ജലനിധിയടക്കമുള്ള കുടിവെള്ള പദ്ധതികളടക്കം അവതാളത്തിലായിരിക്കുകയാണ്. ജലക്ഷാമം കാരണം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്ത് നിരവധിപേര്‍ കുളിക്കാനും അലക്കാനുമടക്കം ആശ്രയിക്കുന്നത് ഇത്തരം തോടുകളെയും പുഴകളെയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.