ഗൂഡല്ലൂര്‍: ഒരിടവേളക്കുശേഷം ഒറ്റയാന്‍ തുറപ്പള്ളി ടൗണിലത്തെിയത് വ്യാപാരികളുടെയും പരിസരവാസികളുടെയും ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ എത്തിയ ഒറ്റയാന്‍ നിസാറിന്‍െറ ഹോട്ടലിന്‍െറ ചില്ലുകള്‍ ഉടച്ച് പഴക്കുലയുമായി സ്ഥലംവിട്ടു. ഈ സമയം തൊഴിലാളികള്‍ ഹോട്ടലിനകത്ത് ഉറങ്ങുന്നുണ്ടായിരുന്നു. ആനപോവുന്നതുവരെ ഇവര്‍ ഒച്ചവെക്കാതെ കിടന്നു. പുലര്‍ച്ചെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകര്‍ ഹോട്ടലില്‍ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി. മുതുമല കടുവാസങ്കേതത്തിന്‍െറ അതിര്‍ത്തിപ്രദേശമായതിനാല്‍ കാട്ടാനകള്‍ തുറപ്പള്ളി ടൗണിലേക്ക് വരുന്നത് പതിവായിരുന്നു. പ്രധാന റോഡ് ഒഴിവാക്കി ഇരുഭാഗത്തും ട്രഞ്ച് കീറിയതും തെപ്പക്കാട് ആനവളര്‍ത്തുക്യാമ്പിലെ താപ്പാനകളെ തുറപ്പള്ളിയില്‍ കൊണ്ടുവന്ന് നീരീക്ഷണം ഏര്‍പ്പെടുത്തിയതും കാട്ടാനശല്യം കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കാട്ടാനകളുടെ വരവ് വ്യാപാരികള്‍ക്കും പരിസരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും വെല്ലുവിളിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.