മന്ത്രിക്കെതിരെ പോസ്റ്റര്‍: ഡി.സി.സി സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ഡി.സി.സി ജന. സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. മന്ത്രിയുടെ മുന്‍ പേഴ്സനല്‍ പ്രൈവറ്റ് സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയനെയാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തതായി കെ.പി.സി.സി ജന. സെക്രട്ടറി ശൂരനാട് രാജശേഖരന്‍ അറിയിച്ചത്. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ രണ്ടു നേതാക്കളെ യൂത്ത് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയിട്ടുമുണ്ട്. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്‍റ് ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്‍റ് എ.എം. നിഷാന്ത്, മാനന്തവാടി മണ്ഡലം പ്രസിഡന്‍റ് സി.എച്ച്. സുഹൈര്‍ എന്നിവരെയാണ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിന്‍െറ നിര്‍ദേശപ്രകാരം വയനാട് പാര്‍ലമെന്‍റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.വി. ജിതേഷ് പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. മന്ത്രിക്ക് ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്റര്‍ പതിച്ചത് മാര്‍ച്ച് 22നായിരുന്നു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്റര്‍ പതിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ളെന്ന് ഇപ്പോള്‍ പുറത്താക്കപ്പെട്ടവരുള്‍പ്പെടെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. പോസ്റ്ററിനെക്കുറിച്ച് സമഗ്രാന്വേഷണമാവശ്യപ്പെട്ട് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയയാളാണ് ഇപ്പോള്‍ പുറത്താക്കപ്പെട്ടിരിക്കുന്ന എ.എം. നിഷാന്ത്. മന്ത്രിയുടെ വികസനപ്രവര്‍ത്തനത്തിന്‍െറ ഫലമായി യു.ഡി.എഫ് വീണ്ടും ജയിക്കുമെന്ന് കണ്ട സാഹചര്യത്തിലാണ് പോസ്റ്റര്‍ വിവാദമെന്ന് അവര്‍ ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടേനാല്‍, കല്ളോടി, കൂളിവയല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച സി.സി ടിവി ദൃശ്യങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവരുടെ ചിത്രം പതിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ സ്വമേധയാ കേസെടുത്ത പൊലീസ് പോസ്റ്റര്‍ ഒട്ടിച്ചത് സുഹൈറും എടവക കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എറമ്പയില്‍ മുസ്തഫയും ആണെന്ന് കണ്ടത്തെിയിരുന്നു. പോസ്റ്റര്‍ ഒട്ടിക്കാനുപയോഗിച്ച സാന്‍ട്രോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അന്വേഷണം നടത്തിയത്. ഗൂഢാലോചനക്ക് ഒത്താശ ചെയ്തുകൊടുത്തതിനാണ് നിഷാന്തിനെതിരെ നടപടി. അതേസമയം, മുസ്തഫക്കെതിരെയുള്ള പാര്‍ട്ടി നടപടി വൈകുകയാണ്. സ്റ്റാഫില്‍നിന്ന് നീക്കിയതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ജയലക്ഷ്മിക്കെതിരായ നീക്കത്തിന് ശ്രീകാന്ത് പട്ടയനെ പ്രേരിപ്പിച്ചതെന്നാണ് പാര്‍ട്ടിതല അന്വേഷണത്തിലെ കണ്ടത്തെല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.