പട്ടണം നവീകരിക്കുമ്പോള്‍ പുഴയെ രക്ഷിക്കാനും പദ്ധതി വേണം

പനമരം: പനമരം ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി നടക്കുന്ന അഴുക്കുചാല്‍ നിര്‍മാണം ഫലപ്രദമാകില്ളെന്ന് ചൂണ്ടിക്കാട്ടി കബനി നദീസംരക്ഷണ സമിതി സബ്കലക്ടര്‍ക്ക് നിവേദനം നല്‍കി. ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി പനമരം ആര്യന്നൂര്‍ കവല മുതല്‍ കല്‍പറ്റ റോഡിലെ കരിമ്പുമ്മല്‍ വരെയാണ് പത്ത് മീറ്റര്‍ വീതിയില്‍ റോഡ് വികസനം പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത്. അഴുക്കുചാലിനായി റോഡിന്‍െറ അരിക് കുഴിക്കുന്നതിനാല്‍ ടൗണിലെ വാഹനക്കുരുക്ക് നിയന്ത്രണാതീതമായി തുടരുന്നു. റോഡ് വീതികൂട്ടി ടാര്‍ ചെയ്യാനും അഴുക്കുചാല്‍ നിര്‍മിച്ച് മുകളില്‍ സ്ളാബിട്ട് കൈവരിയോടുകൂട്ടി നടപ്പാതയുള്‍പ്പെടെ നിര്‍മിക്കാനുമാണ് പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഉത്തരമേഖല എന്‍ജിനീയര്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 300 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പ്രവൃത്തിക്ക് ലഭിച്ചിട്ടുള്ളത്. 2015 ആഗസ്റ്റ് നാലിലെ ഉത്തരവുപ്രകാരം 345 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചതോടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. പ്രവൃത്തിയെ സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്‍െറ റിപ്പോര്‍ട്ടില്‍ ഓവുചാലുകള്‍ സ്ളാബിട്ടുമൂടി നടപ്പാത നിര്‍മിക്കുമെന്നാണ് പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഇത് പൂര്‍ത്തീകരിക്കുന്നതോടെ അഴുക്കുചാലില്‍കൂടി ഒഴുകുന്ന മലിനജലം തൊട്ടടുത്ത കബനിയിലേക്ക് ഒഴുക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. 3.45 കോടി മുടക്കി പട്ടണം നവീകരിക്കുമ്പോള്‍ പനമരം ടൗണിനെ തൊട്ടുരുമ്മി ഒഴുകുന്ന നദിയെ രക്ഷിക്കാന്‍ അധികൃതര്‍ക്ക് പദ്ധതിയില്ല. ജനങ്ങള്‍ക്ക് ശുദ്ധജലം പുറമെനിന്ന് കൊണ്ടുവരേണ്ട ഗതികേടിലത്തെുമെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ 44 നദികളില്‍ മാലിന്യംപേറി ഒഴുകുന്നവയില്‍ രണ്ടാം സ്ഥാനത്ത് പനമരം പുഴയാണെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ പറയുന്നു. ശാസ്ത്രീയമായ ഫില്‍ട്ടര്‍ സംവിധാനത്തോടുകൂടിയുള്ള സേഫ്റ്റി ടാങ്ക് നിര്‍മിച്ച് മലിനജലം അഴുക്കുചാല്‍ വഴി ഇതിലേക്കുമാത്രം എത്തിക്കുകയും അതിലൂടെ നദിയെ രക്ഷിക്കുകയും ചെയ്യണമെന്നാണ്് കബനി നദീസംരക്ഷണസമിതിയുടെ ആവശ്യം. കബനീനദി സംരക്ഷണ യോഗത്തില്‍ കെ.പി. തോമസ് ചെറുകാട്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ.സി. കുഞ്ഞഹമ്മദ്, കെ.ടി. സനല്‍കുമാര്‍, ടി. മജീദ് ആര്യന്നൂര്‍, കെ.ഒ. രാജമ്മ, ജോണ്‍ കൂളിവയല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.