പുല്‍പള്ളി: വേനല്‍മഴക്കൊപ്പമത്തെിയ കനത്ത കാറ്റ് മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. പൊള്ളുന്ന ചൂടിന് താല്‍ക്കാലിക ആശ്വാസമായി കഴിഞ്ഞ രണ്ടുദിവസമായി അല്‍പ സമയം മഴ ലഭിച്ചെങ്കിലും അതോടൊന്നിച്ചത്തെിയ കാറ്റ് അമരക്കുനി, അമ്പത്താറ്, ചീയമ്പം 73 ആദിവാസി കോളനി എന്നിവിടങ്ങളില്‍ വ്യാപകനാശത്തിനിടയാക്കി. അമരക്കുനിയില്‍ തെങ്ങ്, കമുക്, മറ്റു മരങ്ങള്‍ എന്നിവ ഒടിഞ്ഞും കടപുഴകിയും നിരവധി വീടുകളുടെ മേല്‍ക്കൂര തകരുകയും വൈദ്യുതി ലൈനുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റില്‍ അമരക്കുനി ചെരുവിള സതീശന്‍െറ വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. വീടിനകത്ത് വെള്ളം നിറഞ്ഞ് വാസയോഗ്യമല്ലാതാവുകയും ചെയ്തു. നിര്‍ധന കുടുംബം എന്തുചെയ്യുമെന്ന പരിഭ്രാന്തിയിലാണ്. ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അമ്പത്താറില്‍ കണിപ്പിള്ളില്‍ ജോസഫിന്‍െറ വീടിനുമുകളില്‍ കമുക്, മരം എന്നിവ ഒടിഞ്ഞുവീണ് ഓടുമേഞ്ഞ മേല്‍ക്കൂര തകരുകയും ഭിത്തികള്‍ക്ക് വിള്ളലുണ്ടാവുകയും ചെയ്തു. കാറ്റുവീശുന്ന സമയത്ത് കുടുംബാംഗങ്ങള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 40,000 രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ചീയമ്പം 73 ആദിവാസി കോളനിയിലെ രാജു മാരന്‍െറ വീടിന്‍െറ മേല്‍ക്കൂരയില്‍ സമീപത്തെ മരം മുറിഞ്ഞുവീണ് വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വന്‍ദുരന്തത്തില്‍നിന്ന് കുടുംബാംഗങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മരങ്ങളൊടിഞ്ഞ് വീണ് പ്രദേശത്ത് പത്തോളം ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു. നാശനഷ്ടങ്ങള്‍ക്ക് ഇരയായവര്‍ പാടിച്ചിറ, ഇരുളം വില്ളേജ് അധികൃതര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.