മാനന്തവാടി: മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ മാനന്തവാടി മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാനന്തവാടി സി.ഐ ടി.എന്‍. സജീവന്‍െറ നേതൃത്വത്തിലാണ് അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്. കഴിഞ്ഞദിവസം എടവക പഞ്ചായത്തേ് ഓഫിസില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ കാറില്‍ വന്നിറങ്ങി പോസ്റ്റര്‍ പതിക്കുന്നയാളുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാല്‍, ചിത്രത്തിന് വ്യക്തതയില്ല. പിന്നീട് കല്ളോടിയില്‍നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച പനമരം സര്‍വിസ് സഹകരണ ബാങ്കിന്‍െറ കൂളിവയല്‍ ശാഖയിലെ സി.സി.ടി.വിയിലും ചിത്രം പതിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കുന്നതോടെ പോസ്റ്റര്‍ ഒട്ടിച്ചവരെക്കുറിച്ച് വ്യക്തത ലഭിക്കുമെന്നാണ് പൊലീസിന്‍െറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.