കല്‍പറ്റ: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എസ്റ്റേറ്റുകളില്‍ ബോണസ് വിഷയവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറു മുതല്‍ ഒരുവിഭാഗം തൊഴിലാളികള്‍ നടത്തിവന്ന സമരം ജില്ലാ ലേബര്‍ ഓഫിസര്‍ ടി. നസീര്‍ഖാന്‍െറ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. ഇപ്പോള്‍ പ്രഖ്യാപിച്ച 8.33 ശതമാനം ബോണസ് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്‍െറ വിധിക്ക് വിധേയമായി തൊഴിലാളികള്‍ കൈപ്പറ്റും. ഈ ബോണസ് മാര്‍ച്ച് 30 ന് മുമ്പായി മാനേജ്മെന്‍റ് വിതരണം നടത്തും. സമരം ചെയ്ത തൊഴിലാളികള്‍ക്ക് 1000 രൂപ അഡ്വാന്‍സ് നല്‍കും. ഈ അഡ്വാന്‍സ് തുക വിഷുവിന് മുമ്പായി മാനേജ്മെന്‍റ് വിതരണം നടത്തും. നാളെ മുതല്‍ എസ്റ്റേറ്റുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനുള്ള സഹായ സഹകരണങ്ങള്‍ യൂനിയനുകള്‍ നല്‍കും. ചര്‍ച്ചയില്‍ കല്‍പറ്റ പ്ളാന്‍േറഷന്‍ ഇന്‍സ്പെക്ടര്‍ കെ. സുരേഷ്, യൂനിയന്‍ പ്രതിനിധികളായ പി. ഗഗാറിന്‍, പി.പി.എ. കരീം, പി.കെ. മൂര്‍ത്തി, എന്‍. വേണുഗോപാല്‍, കെ.ടി. ബാലകൃഷ്ണന്‍, ബി. സുരേഷ്ബാബു, പി.കെ. അനില്‍കുമാര്‍, കെ. വിയൂഷ്, എ.എം. ഹംസ, സി.എച്ച്. മമ്മി, കെ.ജി. വര്‍ഗീസ്, എന്‍.ഒ. ദേവസി, പി.കെ. അച്യുതന്‍, വി.കെ. മുരളീധരന്‍ എന്നിവരും മാനേജ്മെന്‍റ് പ്രതിനിധികളായ ചെറിയാന്‍ ജോര്‍ജ്, പി.എന്‍. രാവുണ്ണി എന്നിവരും പങ്കെടുത്തു. വയനാട് എസ്റ്റേറ് ലേബര്‍ യൂനിയന്‍ (സി.ഐ.ടി.യു) ആണ് സമരവുമായി മുന്നോട്ടുപോയത്. മറ്റു യൂനിയനുകളൊന്നും സമരത്തിനില്ലായിരുന്നു. എ.ഐ.ടി.യു.സി വരെ സി.ഐ.ടി.യു നിലപാടിന് എതിരായി നിന്നു. മാര്‍ച്ച് ഒന്നു മുതല്‍ എച്ച്.എം.എല്‍ എസ്റ്റേറ്റ് ഓഫിസുകള്‍ക്കു മുന്നില്‍ ഉപരോധവുമായി സി.ഐ.ടി.യു സമരം കടുപ്പിച്ചു. സി.ഐ.ടിയു തൊഴിലാളികള്‍ പണിമുടക്കിയാണ് സമരത്തിനിറങ്ങിയത്. ദേശീയപാതാ ഉപരോധവും നടത്തി സമരം കൊഴുപ്പിച്ചു. ഫാക്ടറി പരിസരത്ത് ഉപരോധ സമരം കടുത്തതോടെ മാനേജ്മെന്‍റ് ഫാക്ടറി പൂട്ടിയിടുകയെന്ന നിലപാടിലത്തെി. സമരത്തിനിറങ്ങാത്ത ജീവനക്കാര്‍ക്കും തൊഴിലില്ളെന്ന അവസ്ഥ വന്നതോടെ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി. അറസ്റ്റും യൂനിയനുകളിലെ ഇരുപക്ഷവും തമ്മിലുള്ള കൈയാങ്കളിയുമൊക്കെയായി സമരം പലകുറി സംഘര്‍ഷത്തിലേക്കും നീണ്ടു. ഈ സാഹചര്യത്തിലാണ് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.