റേഷന്‍ കടകളില്‍ കലക്ടര്‍ പരിശോധന നടത്തി

ഗൂഡല്ലൂര്‍: റേഷന്‍ കടകളില്‍ കലക്ടര്‍ പരിശോധന നടത്തി. നീലഗിരി ജില്ലാ കലക്ടര്‍ ഡോ.പി.ശങ്കറാണ് പരിശോധന നടത്തിയത്. ജില്ലാ റവന്യു ഓഫിസര്‍ ഭാസ്കരപാണ്ഡ്യനും പരിശോധനയില്‍ പങ്കെടുത്തു. കൂനൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളിലെ റേഷന്‍ കടകളില്‍ പരിശോധന നടത്തിയ കലക്ടര്‍ റേഷനരിയുടെ ഗുണമേന്മ പരിശോധിച്ചു. തൂക്കിക്കൊടുക്കുന്ന വസ്തുക്കളും അളവും പരിശോധിച്ചു. വിലവിവര പട്ടികയില്‍ രേഖപ്പെടുത്തിയ സാധനങ്ങള്‍ ഇരിപ്പുണ്ടോയെന്നും പരിശോധിച്ച് ഉറപ്പുവരുത്തിയ കലക്ടര്‍ നല്ലയിനം അരി വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചു. പാചകത്തിന് കൊള്ളാത്ത തരത്തിലുള്ള അരിച്ചാക്കുകള്‍ ബന്ധപ്പെട്ട സിവില്‍ സപൈ്ളസ് ഗോഡൗണില്‍ തിരികെനല്‍കി നല്ല അരിതന്നെ നല്‍കാന്‍ വിതരണക്കാര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.