കല്‍പറ്റ: വരാനിരിക്കുന്ന തലമുറകള്‍ക്കായി കാടും പുഴകളും സംരക്ഷിക്കാന്‍ പൊതുസമൂഹം പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കല്‍പറ്റ കോഓപറേറ്റിവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ലോക വന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ സെമിനാര്‍ ആവശ്യപ്പെട്ടു. വനം വന്യജീവി വകുപ്പും സാമൂഹിക വനവത്കരണ വിഭാഗം കല്‍പറ്റ റെയ്ഞ്ചും ചേര്‍ന്നാണ് പരിപാടി നടത്തിയത്. മനുഷ്യര്‍ തങ്ങളുടെ ആവശ്യത്തിനുമാത്രമായി പ്രകൃതിയെ ഉപയോഗിച്ചാല്‍ ഭാവി തലമുറ ശുദ്ധജലത്തിനും വായുവിനുമായി അലയേണ്ടിവരില്ല. മനുഷ്യരുടെ അത്യാഗ്രഹത്തിന് മുമ്പില്‍ പ്രകൃതി ഇല്ലാതാവുകയാണ്. ഇവ പൂര്‍ണമായി സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ക്ക് കഴിയില്ല. കവിതകളിലും പഴയ സിനിമാ ഗാനങ്ങളിലും എഴുത്തുകാര്‍ പാടിപ്പുകഴ്ത്തിയ കണ്ണാന്തളിയും കാട്ടുകുരുവിയും കണ്ണാടി നോക്കുന്ന ചോലകളും ഇളം തലമുറക്ക് അറിയാതെപോകുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘കാടും വെള്ളവും’ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ലോക വനദിനം ആചരിക്കുന്നത്. സെമിനാര്‍ സാമൂഹിക വനവത്കരണ വിഭാഗം കല്‍പറ്റ റെയ്ഞ്ച് ഓഫിസര്‍ കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഒ.ടി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോര്‍ഡംഗവും ദേശീയ ഹരിത സേന കോര്‍ഡിനേറ്ററുമായ എ.ടി. സുധീഷ് ക്ളാസെടുത്തു. ഫോറസ്റ്റ് ഓഫിസര്‍മാരായ ടി. ശശികുമാര്‍, എം.സി. അഷ്റഫ്, എം. നിസാര്‍, എ.ടി. ബാലകൃഷ്ണന്‍, എം.എസ്. രാജീവ്, കെ.യു. സുരേന്ദ്രന്‍, വിദ്യാര്‍ഥി പ്രതിനിധി ഷിനു ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.