വൈത്തിരി: അധികൃതരുടെ അനാസ്ഥമൂലം ആദിവാസി യുവാവിന്‍െറ പോസ്റ്റ്മോര്‍ട്ടം വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മണിക്കൂറുകളോളം മോര്‍ച്ചറിക്ക് മുന്നില്‍ കാത്തുനില്‍ക്കേണ്ടിവന്നു. തരിയോട് പഞ്ചായത്തിലെ കല്ലങ്കാരി കൊറ്റിപ്പാറ കോളനിയിലെ വെള്ളിയുടെ മകന്‍ ചന്ദ്രന്‍ (35)ന്‍െറ പോസ്റ്റ്മോര്‍ട്ടം നടപടികളാണ് മണിക്കൂറുകളോളം വൈകിയത്. ഞായറാഴ്ച രാത്രിയാണ് ചന്ദ്രന്‍ വീട്ടിനുള്ളില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് ബന്ധുക്കള്‍ ചെന്നലോട് പി.എച്ച്.സി, കല്‍പറ്റ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചെങ്കിലും ആശുപത്രി അധികൃതര്‍ വൈത്തിരിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. രാത്രി 9.30ഓടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചന്ദ്രന്‍െറ മരണത്തില്‍ സംശയം ഉണ്ടായതിനാല്‍ ബന്ധുക്കള്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, രാത്രി പോസ്റ്റ്മോര്‍ട്ടം നടക്കാത്തതിനാല്‍ രാവിലെ പത്ത് മണിയോടുകൂടി നടത്താമെന്ന് അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞിട്ടും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അധികൃതര്‍ തയാറായില്ളെന്നും തിങ്കളാഴ്ച എത്തിയ മൃതദേഹങ്ങള്‍ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊതുപ്രവര്‍ത്തകരായ വി.ജെ. ഷിബുവിന്‍െറയും വി. നൗഷാദിന്‍െറയും നേതൃത്വത്തില്‍ ആളുകള്‍ പ്രതിഷേധവുമായി ആശുപത്രിയില്‍ എത്തുകയും ഡി.എം.ഒ യുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് വൈകീട്ട് നാലു മണിയോടുകൂടി ചന്ദ്രന്‍െറ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.