മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഉത്സവം തുടങ്ങി ഏഴാംനാള്‍ കൊടിയേറ്റം നടക്കുന്ന ക്ഷേത്രമെന്ന പ്രത്യേകതയുണ്ട്. വള്ളിയൂര്‍ക്കാവ് കോളനിയിലെ മൂപ്പന്‍ രാഘവന്‍െറ നേതൃത്വത്തില്‍ ചില്ലകളോടുകൂടിയ മൂന്ന് മുളകള്‍ താഴെകാവില്‍ എത്തിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളായ ഏച്ചോം ഗോപി, സി.എ. കുഞ്ഞിരാമന്‍ നായര്‍, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ എന്‍.കെ. മന്മഥന്‍, പി.എന്‍. ജ്യോതിപ്രസാദ്, എക്സി. ഓഫിസര്‍ കെ.കെ. ബാബു, മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മണിപുറ്റിനോട് ചേര്‍ന്ന ഭാഗത്ത് കൊടിയേറ്റി. തുടര്‍ന്ന് വേമോത്ത് നമ്പ്യാരുടെയും എടച്ചന നായരുടെയും തറകള്‍ക്ക് മുന്നിലും കൊടിയുയര്‍ത്തി. ഉത്സവം കഴിഞ്ഞ് ഏഴാംനാള്‍ ആണ് കൊടിയിറക്കല്‍ ചടങ്ങ് നടക്കുക. 23ന് ചേരാംങ്കോട്ട് ഇല്ലത്തേക്ക് ഒപ്പനകോപ്പ് കൊണ്ടുവരാന്‍ പോകല്‍ ചടങ്ങ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.