മാനന്തവാടി ബിവറേജ് സമരം 50ാം ദിവസത്തിലേക്ക്

കല്‍പറ്റ: മാനന്തവാടി ബിവറേജ് ഷോപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ആദിവാസി ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടന്നുവരുന്ന സത്യഗ്രഹ സമരം മാര്‍ച്ച് 16ന് 50 ദിവസം പൂര്‍ത്തിയാകുന്നു. ഇതിന്‍െറ ഭാഗമായി ആദിവാസി മേഖലകള്‍ മദ്യമുക്തമാക്കണമെന്നും ബിവറേജ് ഷോപ്പുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ മാനന്തവാടി ആര്‍.ഡി.ഒ ഓഫിസിനു മുന്നില്‍ ഉപവാസ സമരം നടത്തും. പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരള ആദിവാസി ഫോറം വയനാട് ജില്ലാ പ്രസിഡന്‍റ് ശ്രീജിത്ത് മുണ്ടേരി അധ്യക്ഷത വഹിക്കും. ആദിവാസി സംഘടനാ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍, മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍, സമരസഹായ സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ആദിവാസി സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉപവാസം. മാര്‍ച്ച് 17ന് പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ തായാട്ട് ബാലകൃഷ്ണന്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ സമരസേനാനികളോടൊപ്പം സത്യഗ്രഹം അനുഷ്ഠിക്കും. ആദിവാസി ഗോത്രമഹാസഭാ അധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 19ന് ശനിയാഴ്ച ഡോ. ജേക്കബ് വടക്കന്‍ചേരി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഉപവാസ സത്യഗ്രഹം അനുഷ്ഠിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.