സുല്‍ത്താന്‍ ബത്തേരി: നമ്പിക്കൊല്ലിയില്‍ കടുവ കാളക്കുട്ടിയെ കൊന്നു. നഷ്ടപരിഹാരം നല്‍കണമെന്നും കടുവയെ പിടികൂടണമെന്നുമാവശ്യപ്പെട്ട് കാളക്കുട്ടിയുടെ ജഡവുമായി നമ്പിക്കൊല്ലിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വൈകീട്ട് 5.30ഓടെ വനപാലകര്‍ സ്ഥലത്തത്തെി 25,000 രൂപ നഷ്ടപരിഹാരവും കടുവയെ പിടികൂടാമെന്നുള്ള ഉറപ്പും നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചു. ഒരു മണിക്കൂറിനുശേഷം കല്ലൂരില്‍ ഭാസ്കരന്‍െറ തോട്ടത്തില്‍ കടുവയെ നാട്ടുകാര്‍ കണ്ടു. പ്രദേശം വനപാലകര്‍ വളഞ്ഞു. രാത്രി വൈകിയും കാവലും തിരച്ചിലും തുടരുകയാണ്്. നമ്പിക്കൊല്ലി കണ്ണങ്കോട്ട് നഞ്ചുണ്ടന്‍െറ കാളക്കുട്ടിയെയാണ് കടുവ കൊന്നത്. വനപാലകര്‍ തിരിഞ്ഞുനോക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയത്്. റവന്യൂ അധികൃതരും പൊലീസും വനപാലകരും പിന്നീട് സ്ഥലത്തത്തെി പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കാളക്കുട്ടിയെ കൊന്നതിന്‍െറ പരിസരപ്രദേശത്ത് രണ്ടുപ്രാവശ്യം നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. കടുവയെ പിടികൂടാന്‍ നിരീക്ഷണ കാമറകളും ഇരുമ്പുകെണികളും സ്ഥാപിക്കണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. കാളക്കുട്ടിയെ കൊന്ന സ്ഥലത്തുനിന്ന് ഏതാണ്ട് മൂന്നര കിലോ മീറ്റര്‍ അകലെയാണ് കല്ലൂരില്‍ രാത്രി കടുവയെ കണ്ടത്. വയല്‍ മുറിച്ചുകടന്ന് കടുവ എത്തിയതാണെന്നാണ് നിഗമനം. നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. രാത്രിയില്‍തന്നെ കടുവയെ പിടികൂടാന്‍ കെണി സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.