കല്‍പറ്റ: ഭവനബോര്‍ഡില്‍നിന്ന് രണ്ടുലക്ഷം രൂപവരെ ലോണെടുത്തവരുടെ മുഴുവന്‍ തുകയും എഴുതിത്തള്ളണമെന്നും അതിന് മുകളില്‍ വായ്പയെടുത്തവര്‍ക്ക് മുതല്‍ മാത്രം തവണകളായി അടക്കാന്‍ സാവകാശം നല്‍കണമെന്നുമുള്ള ആവശ്യങ്ങളോട് മുഖംതിരിക്കുന്ന അധികൃതരെ വഴിയില്‍ തടയുന്നതടക്കമുള്ള സമരങ്ങള്‍ നടത്തുമെന്ന് ഹൗസിങ് ബോര്‍ഡ് ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് സംഘടന മൂന്നുവര്‍ഷമായി സമരത്തിലാണ്. ഫെബ്രുവരി 10ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം കൊടുത്തു. തുടര്‍ന്ന് മുഖ്യമന്ത്രി ഹൗസിങ് ബോര്‍ഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇതിന്‍െറ തുടര്‍നടപടികള്‍ക്കായി അസോസിയേഷന്‍ സെക്രട്ടറി പി.സി. മാത്യു തിരുവനന്തപുരത്ത് ഹൗസിങ് ബോര്‍ഡ് ചെയര്‍മാനെ സമീപിച്ചു. എന്നാല്‍, മോശമായാണ് പെരുമാറിയത്. കടാശ്വാസം സംബന്ധിച്ച് ഒരു ഫയല്‍പോലും മന്ത്രിസഭയില്‍ വരാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ കള്ളക്കളി കളിക്കുകയാണ്. അടുത്ത മന്ത്രിസഭാ യോഗത്തിലെങ്കിലും തീരുമാനമുണ്ടായില്ളെങ്കില്‍ കടുത്തസമരം നടത്തും. 2016 ജൂണ്‍ 30വരെ ജില്ലയില്‍ മൊറട്ടോറിയം നിലവിലുണ്ട്. എന്നാല്‍, മീനങ്ങാടി ഭവനബോര്‍ഡ് അക്കൗണ്ടന്‍റ് ഓഫിസര്‍ വായ്പയെടുത്തവരെയും കുടുംബങ്ങളെയും ഭീഷണിപ്പെടുത്തുകയാണ്. അന്യായമായി നോട്ടീസ് അയക്കുന്നു. ൃഇത്തരം ഉദ്യോഗസ്ഥരെ വഴിയില്‍ തടയും. ബോര്‍ഡ് ഓഫിസ് ഉപരോധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി പി.സി. മാത്യു, പ്രസിഡന്‍റ് ജോസഫ് അമ്പലവയല്‍, എ.സി.എച്ച്.ആര്‍.പി.സി പ്രസിഡന്‍റ് ഉസ്മാന്‍ അഞ്ചുകുന്ന്, ഹംസ മേപ്പാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.