മാനന്തവാടി: നീണ്ടകാലത്തെ ആവശ്യങ്ങള്‍ക്ക് അംഗീകാരമായി ജില്ലാ ആശുപത്രിയിലേക്ക് ഡോക്ടര്‍മാരുള്‍പ്പെടെ 24 തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് മെഡിസിന്‍ 4, ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് ഗൈനക്കോളജിസ്റ്റ് 2, ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഓര്‍ത്തോപിഡിക്സ് 1, ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് ഒഫ്താല്‍മോളജി 1, അസി. സര്‍ജന്‍ അനസ്തേഷ്യ 1, അസി. സര്‍ജന്‍ സൈക്യാട്രി 1, ക്ളര്‍ക്ക് 2, ലാബ് ടെക്നീഷ്യന്‍ -1, റേഡിയോഗ്രാഫര്‍ ഗ്രേഡ്2 -1, സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 4, നഴ്സിങ് അസിസ്റ്റന്‍റ് 2, അറ്റന്‍ഡര്‍ ഗ്രേഡ്-1, അറ്റന്‍ഡര്‍ ഗ്രേഡ്-2 -2, ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 -1 എന്നീ തസ്തികകളാണ് അനുവദിച്ചത്. മാര്‍ച്ച് രണ്ടിന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. ഏപ്രില്‍ മുതലാണ് തസ്തികകള്‍ നിലവില്‍വരുന്നത്. ഇതോടൊപ്പം, 2017-18 സാമ്പത്തിക വര്‍ഷം 22 തസ്തികകള്‍ കൂടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടതോടെ ജില്ലാ ആശുപത്രിയിലെ കിടക്കകളുടെ എണ്ണം 500 ആയി ഉയര്‍ത്തുവാന്‍ കഴിയും. തസ്തിക സൃഷ്ടിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ, മന്ത്രി ജയലക്ഷ്മി ഇടപെട്ടാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്. ധനകാര്യ വകുപ്പിന്‍െറ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതടക്കം ജില്ലാ താലൂക്ക് ആശുപത്രികളുള്‍പ്പെടെ 11 ആശുപത്രികളില്‍കൂടി തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.