കോളനി പ്രദേശങ്ങളിലെ കാടുകള്‍ വനംവകുപ്പ് വെട്ടിനീക്കുന്നു

തിരുനെല്ലി: വനമേഖലകളിലെ ആദിവാസി കോളനി പരിസരങ്ങളിലെ കാട് വെട്ടിമാറ്റാന്‍ വനംവകുപ്പ് നടപടി തുടങ്ങി. വയനാട് വന്യജീവി സങ്കേതത്തിലെ ബേഗൂര്‍ റെയ്ഞ്ചിലാണ് ജനറല്‍ വിഭാഗക്കാരും കോളനിവാസികളും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളോട് ചേര്‍ന്നുള്ള അടിക്കാടുകള്‍ വനംവകുപ്പ് വെട്ടിനീക്കുന്നത്. ഒരുമാസം മുമ്പ് ചേകാടി ഗവ. എല്‍.പി സ്കൂളില്‍ പോകുംവഴി രാവിലെ ഒമ്പതുമണിയോടുകൂടി കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ തലനാരിഴക്കാണ് വിദ്യാര്‍ഥിനികള്‍ രക്ഷപ്പെട്ടത്. സ്കൂളിലേക്ക് പോകുന്ന വഴിയുടെ രണ്ടുവശത്തും കാട് മൂടിയതാണ് കാരണം. ഇതേക്കുറിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതത്തേുടര്‍ന്നാണ് നടപടി. ബാവലി, മീന്‍കൊല്ലി, ചേകാടി, കോട്ടമൂല, ബേഗൂര്‍തുണ്ട് കാപ്പ്, കാരമാട് എന്നീ പ്രദേശങ്ങളിലെ അടിക്കാടുകളാണ് വെട്ടിമാറ്റിയത്. ദൂരെനിന്ന് വന്യമൃഗങ്ങളെ കാണുന്ന തരത്തിലാണ് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാറിന്‍െറ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റെയിഞ്ചര്‍, സുധാകരന്‍െറ നേതൃത്വത്തില്‍ കാടുകള്‍ വൃത്തിയാക്കിയത്. പ്രത്യേക ഫണ്ട് വകയിരുത്തിയാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കിയത്. വനമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് കൂലിപ്പണിക്ക് പോകണമെങ്കിലും ഇവരുടെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകണമെങ്കിലും കാടുമൂടിയ വനമേഖലയിലൂടെ ഭയത്തോടെ നടന്നുപോകേണ്ട സ്ഥിതിയായിരുന്നു. ജില്ലയില്‍ ആദ്യമായാണ് വനത്തോടു ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന തരത്തില്‍ വനംവകുപ്പ് കാടുവൃത്തിയാക്കല്‍ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.