കല്‍പറ്റ: പരിസ്ഥിതിക്ക് ദോഷകരമാംവിധം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നതായി പരാതി. ക്വാറി മാഫിയകളുണ്ടാക്കിയ കള്ളക്കേസില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുകയാണെന്നും ആക്രമത്തിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ജനുവരി 12നാണ് കാര്യമ്പാടിയിലെ ചോമാടിയില്‍വെച്ച് അനീഷ്, വര്‍ഗീസ് എന്നിവരെ ക്വാറി ഉടമകള്‍ ചേര്‍ന്ന് ആക്രമിച്ചത്. കൃഷ്ണഗിരി വില്ളേജിലെ കൊളഗപ്പാറയിലെയും വെള്ളമുണ്ട പുളിഞ്ഞാലിലെയും ക്രഷര്‍ യൂനിറ്റുകള്‍ക്കെതിരെ നടന്ന ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാന്‍ കാരണം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്തതില്‍ ദുരൂഹതയുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ അമ്പാട്ട് വീട്ടില്‍ ജോസഫിന്‍െറ പേരില്‍ എടുത്തതും കള്ളക്കേസാണ്. ക്വാറികളില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കള്‍ ജോസഫിന്‍െറ ജീപ്പില്‍ കൊണ്ടുവെക്കുകയാണ് ചെയ്തത്. ഇതിനുപിന്നില്‍ ക്വാറി മുതലാളികളാണ്. ക്വാറിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം. മടാലങ്കല്‍ അനീഷ്, കുന്നുംപുറത്ത് കെ.എം വര്‍ഗീസ്, എന്‍. മിനി, ജോണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.