മാനന്തവാടി: ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് കസ്റ്റഡിയിലായതായി സൂചന. കോഴിക്കോട് സ്വദേശിയും മാനന്തവാടിയില്‍ അടുത്തകാലത്തായി താമസക്കാരനുമായ 35കാരനായ യുവാവാണ് പൊലീസ് പിടിയിലായത്. തിരുനെല്ലി പഞ്ചായത്തിലെ ഒരു കോളനിയിലെ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട 30കാരിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വശീകരിച്ച് വനത്തിനുള്ളില്‍ വെച്ച് രണ്ടുതവണ പീഡിപ്പിച്ചു എന്ന പരാതിയിലാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീ ഇപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ്. മാനന്തവാടി ഡിവൈ.എസ്.പി അസൈനാറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജാരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.