കല്‍പറ്റയില്‍ സമരം ഇന്ന്; ബത്തേരിയില്‍ നാളെ

കല്‍പറ്റ: വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതിനെതിരെ വ്യാപാരികള്‍ ബുധനാഴ്ച കല്‍പറ്റ വാണിജ്യ നികുതി ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ബുധനാഴ്ച ഉച്ചവരെ കല്‍പറ്റ മേഖലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗങ്ങള്‍ രാവിലെ 9.30ന് കല്‍പറ്റ മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് എത്തിച്ചേരണമെന്ന് നേതാക്കള്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി: ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനും ഉദ്യോഗസ്ഥ പീഡനത്തിനുമെതിരെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വ്യാപാരികള്‍ വ്യാഴാഴ്ച ബത്തേരി വാണിജ്യ നികുതി ഓഫിസ് ഉപരോധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന വ്യാപാരികള്‍ രാവിലെ ഒമ്പതരയോടെ ബത്തേരി അസംപ്ഷന്‍ ജങ്ഷനില്‍ സംഗമിച്ചശേഷം പ്രകടനമായി വാണിജ്യ നികുതി ഓഫിസിലേക്ക് മാര്‍ച്ച് ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഉപരോധ സമരം ജില്ലാ പ്രസിഡന്‍റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിവരെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ ഹോട്ടലുകള്‍ അടക്കം മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അവധിയായിരിക്കും. ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് സി. അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി പി.വൈ. മത്തായി, ട്രഷറര്‍ അനില്‍കുമാര്‍, യൂനുസ് ചേനക്കല്‍, ആരിഫ് കല്ലങ്കോടന്‍, യു.പി. ശ്രീജിത്ത്, സാബു എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.