കല്‍പറ്റ: മാനന്തവാടി ഗവ. കോളജില്‍ മൂന്ന് പുതിയ ബിരുദ കോഴ്സുകള്‍ മന്ത്രിസഭ അനുവദിച്ചതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബി.എ ഹിസ്റ്ററി, ബി.എ മലയാളം, ബി.എസ്സി ഫിസിക്സ് എന്നീ കോഴ്സുകളാണ് കഴിഞ്ഞദിവസം നടന്ന പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. പഠന രംഗത്തും കായിക മേഖലയിലും മികവ് പുലര്‍ത്തുന്ന വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് മാനന്തവാടി ഗവ. കോളജ്. ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്കൊടുവിലാണ് 2012ല്‍ പി.ജി കോഴ്സ് ആരംഭിച്ചത്. കോളജിലെ പൂര്‍വവിദ്യാര്‍ഥിയും നിയോജകമണ്ഡലം എം.എല്‍.എയുമായ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇപ്പോള്‍ പുതിയ മൂന്ന് യു.ജി കോഴ്സുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനച്ചത്. 1981ലാണ് മാനന്തവാടി ഗവ. കോളജ് ആരംഭിച്ചത്. പുതിയ കോഴ്സുകള്‍ അനുവദിച്ചതോടെ കോളജിന് കൂടുതല്‍ ഉണര്‍വേകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്‍െറ ഭാഗമായാണ് തീരുമാനം. 2013-14ല്‍ യു.ജി.സിയുടെ നാക് പിയര്‍ ടീം കോളജ് പരിശോധിച്ച് ബി ഗ്രേഡായിരുന്നു നല്‍കിയിരുന്നത്. നാക് പരിശോധനാ ടീം കോളജിന്‍െറ പ്രധാന പോരായ്മയായി റിപ്പോര്‍ട്ട് ചെയ്തത് ബിരുദ-ബിരുദാനന്തര കോഴ്സുകളുടെ കുറവായിരുന്നു. കെട്ടിട സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യത്തിന് കോളജിനുണ്ട്. നിലവില്‍ ബിരുദ കോഴ്സുകളായ ബി.കോമിന് 40 സീറ്റ്, ബി.എ. ഇംഗ്ളീഷിന് 24 സീറ്റ്, ബി.എ ഡവലപ്മെന്‍റ് ഇക്കണോമിക്സിന് 24 സീറ്റ്, ബി.എസ്സി ഇലക്ട്രോണിക്സിന് 24 സീറ്റ് എന്നിവയും എം.കോമിന് 20 സീറ്റുമാണുള്ളത്. ഡിഗ്രി പ്രവേശത്തിന് പ്രതിവര്‍ഷം രണ്ടായിരത്തോളം അപേക്ഷകളുണ്ടാകുമെങ്കിലും 112 കുട്ടികള്‍ക്കായിരുന്നു ഇതുവരെ പ്രവേശം ലഭിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.