പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

മേപ്പാടി: ടൗണിലെ ചില ഹോട്ടലുകള്‍, ബേക്കറി, കൂള്‍ബാര്‍ എന്നിവയില്‍ ആരോഗ്യ വകുപ്പധികൃതര്‍ പരിശോധന നടത്തി പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കോഴിയിറച്ചിയടക്കമുള്ള പഴകിയ ഭക്ഷ്യവസ്തുക്കള്‍ സ്ഥലത്തുവെച്ചുതന്നെ നശിപ്പിക്കുകയും ബേക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍െറ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്‍െറ പരിശോധന. പൂപ്പല്‍ ബാധിച്ച ലഡു, മിക്സ്ചര്‍, ചിപ്സ്, കാലാവധി കഴിഞ്ഞ പാക്ക് ചെയ്ത ഉല്‍പന്നങ്ങള്‍, ചീഞ്ഞ പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം പിടിച്ചെടുത്തതില്‍പെടും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എന്‍.വി. ജിജിത്ത്, ദീപ എസ്.നായര്‍, എ. സന്ധ്യ, പി. ലിജിന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.