ആദിവാസി വീട് നിര്‍മാണത്തിന് രണ്ടുകോടി

കല്‍പറ്റ: ജില്ലയില്‍ പട്ടികവര്‍ഗ വകുപ്പ് ആദിവാസികള്‍ക്ക് അനുവദിച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനും പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കുമായി സംസ്ഥാന സര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ വെള്ളിയാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കി. ഐ.ടി.ഡി പ്രോജക്ട് ഓഫിസര്‍ക്കാണ് തുക അനുവദിച്ചത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയ കത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച വീടുകളില്‍ നിലവില്‍ വാസയോഗ്യമല്ലാത്തതും ഭാഗികമായി മാത്രം വാസയോഗ്യമായതുമായ വീടുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് പരമാവധി ഒരുലക്ഷം രൂപയുടെ ധനസഹായം നല്‍കും. ഐ.ടി.ഡി.പി ഓഫിസര്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് എസ്റ്റിമേറ്റ്, വാല്വേഷന്‍ എന്നിവ ലഭ്യമാക്കി നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന ജില്ലയിലെ ആദിവാസി വീടുകളില്‍ വീടുകളില്‍ താമസിക്കാന്‍ കഴിയില്ളെന്നും അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുനല്‍കി തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.