പുല്‍പള്ളി: 2014-15, 2015-16 അധ്യയന വര്‍ഷങ്ങളില്‍ ആരംഭിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ബാച്ചുകളിലെ 2600ഓളം വരുന്ന അധ്യാപകരും 500ഓളം വരുന്ന ലാബ് അറ്റന്‍റര്‍മാരും ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ തസ്തിക നിര്‍ണയം നടത്താത്തതിന്‍െറ പേരില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ നരകിക്കുന്നു. ഈ ബാച്ചുകളില്‍ കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിശോധന നടത്തി വിദ്യാര്‍ഥികളുടെ എണ്ണവും തിട്ടപ്പെടുത്തിയിരുന്നു. എങ്കിലും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ അധ്യാപകര്‍ക്ക് ഗെസ്റ്റ് വേതനം പോലും ലഭിക്കുന്നില്ല. ഇതോടൊപ്പം ആരംഭിച്ച ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപകര്‍ക്ക് ഗെസ്റ്റ് വേതനം നല്‍കുന്നുണ്ട്. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരിഹാരമായില്ല. അധ്യാപകര്‍ക്ക് ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. അധ്യാപകരുടെ ന്യായമായ ആവശ്യത്തെ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നിലും ധരിപ്പിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. കെ.എ.എച്ച്.എസ്.ടി.എ ജില്ലാ പ്രസിഡന്‍റ് ജോസ് ആന്‍റണി, സെക്രട്ടറി പി.ജി. ദിനേഷ്കുമാര്‍, ട്രഷറര്‍ എം.സി. സാബു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.