എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി ഒളിവില്‍

മാനന്തവാടി: എട്ടു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഒളിവില്‍. സി.പി.എം കുപ്പാടിത്തറ മുന്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ് ഒളിവില്‍ പോയത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് മാസങ്ങളായി നിരന്തരം പീഡിപ്പിച്ചിരുന്നത്. പീഡന വിവരം വീട്ടുകാര്‍ പുറത്തുപറയാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ളാസില്‍ അവശനിലയില്‍ കണ്ടത്തെിയ കുട്ടിയെ ടീച്ചര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരത്തെി മൊഴി രേഖപ്പെടുത്തുകയും കേസെടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പടിഞ്ഞാറത്തറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. അതേസമയം, ഇയാള്‍ക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ളെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.