മാനന്തവാടി: വന്യമൃഗങ്ങള്‍ മനുഷ്യരെ ആക്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 36 വര്‍ഷത്തിനിടെ തിരുനെല്ലി പഞ്ചായത്തില്‍ കൊല്ലപ്പെട്ടത് 76 പേര്‍. 1980 മുതല്‍ ഏറ്റവുമൊടുവില്‍ 2016 ജൂണ്‍ മൂന്നിന് കാട്ടിക്കുളം മണ്ണുണി കോളനിയിലുണ്ടായ ആക്രമണം വരെയുള്ള കണക്കാണിത്. 347 പേര്‍ക്കാണ് പരിക്കുപറ്റിയത്. അതേസമയം, 2000 മുതലുള്ള കണക്കുമാത്രമേ വനംവകുപ്പിന്‍െറ കൈവശമുള്ളൂ. ഈ കാലയളവിനുള്ളില്‍ 197 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്. 14,615 പേര്‍ കൃഷി നശിച്ചതിനെ തുടര്‍ന്ന് നല്‍കിയ അപേക്ഷപ്രകാരം ഏകദേശം 20 കോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. അപേക്ഷ നല്‍കാത്തവര്‍ ഏകദേശം അത്രത്തോളംതന്നെ വരും. 2009-2010ല്‍ വന്യമൃഗങ്ങളുടെ ആക്രമണംമൂലം ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് 44,481 രൂപ നഷ്ടമായി നല്‍കി. രണ്ടു വീടുകള്‍ തകര്‍ന്നു. 40 വന്യമൃഗങ്ങള്‍ക്കും പരിക്കേറ്റു. ആകെ 795 അപേക്ഷകളിലായി 25,18,936 രൂപ നഷ്ടം നല്‍കി. 2010-11ല്‍ വന്യമൃഗാക്രമണത്താല്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുലക്ഷം രൂപ നല്‍കുകയും ചെയ്തു. അതേവര്‍ഷം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു വീടിനും 40 കന്നുകാലികള്‍ക്കും പരിക്കേറ്റു. 642 അപേക്ഷകളിലായി 23,59,332 രൂപ നഷ്ടം നല്‍കി. 2011-12ല്‍ വന്യമൃഗാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുലക്ഷം നഷ്ടമായി നല്‍കുകയും ചെയ്തു. പാമ്പുകടിയേറ്റ് ഒരാള്‍ മരിച്ചു. ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. പരിക്കേറ്റ ഒരാള്‍ക്ക് 5000 രൂപ ധനസഹായം നല്‍കി. ഒരു വീടിനും ഒരു വാഹനത്തിനും നാശനഷ്ടമുണ്ടായി. 83 കന്നുകാലികള്‍ കൊല്ലപ്പെട്ടു. 593 കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. ആകെ 681 അപേക്ഷകളില്‍ 3,61,13,356 രൂപ നഷ്ടപരിഹാരം നല്‍കി. 2012-13ല്‍ 15 പേര്‍ക്ക് പരിക്കേറ്റു. 21 വീടുകള്‍ക്ക് നാശവുമുണ്ടായി. 76 കന്നുകാലികള്‍ കൊല്ലപ്പെട്ടു. 801 കര്‍ഷകര്‍ക്ക് കൃഷിനാശം സംഭവിച്ചു. ആകെ 914 പേര്‍ക്കായി 58,82,954 രൂപ നഷ്ടം നല്‍കി. 2013-14ല്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. പാമ്പുകടിയേറ്റ് ഒരാള്‍ മരിച്ചു. നാലു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. 115 കന്നുകാലികള്‍ കൊല്ലപ്പെട്ടു. 126 കര്‍ഷകരുടെ കൃഷി നശിച്ചു. രണ്ടു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ആകെ 1326 അപേക്ഷകളിലായി 1,01,96,253 രൂപ നഷ്ടമായി വിതരണം ചെയ്തു. 2014-15ല്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒമ്പതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 10 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 94 കന്നുകാലികള്‍ കൊല്ലപ്പെട്ടു. 978 കര്‍ഷകര്‍ക്ക് കൃഷിനാശമുണ്ടായി. വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. 1101 കര്‍ഷകര്‍ക്കായി 81,52,440 രൂപ നഷ്ടമായി നല്‍കി. 2015-16ല്‍ 2016 മാര്‍ച്ച് 31 വരെ വന്യമൃഗാക്രമണം മൂലം എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഏഴു വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു. 98 കന്നുകാലികള്‍ക്ക് നാശനഷ്ടമുണ്ടായി. 871 കര്‍ഷകരുടെ കൃഷി നശിക്കുകയും ചെയ്തു. ഒരു വാഹനത്തിന് കേടുപാട് സംഭവിച്ചു. ആകെ 965 പേര്‍ക്കായി 7,64,23,117 രൂപ നഷ്ടമായി നല്‍കി. 2009 മുതല്‍ 16 വരെ ഏഴുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ പാമ്പുകടിയേറ്റ് മരിക്കുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 46 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 526 കന്നുകാലികള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 4712 കര്‍ഷകര്‍ക്ക് 2,80,95,494 രൂപയുടെ നഷ്ടമാണുണ്ടായത്. 6424 പേര്‍ക്കായി 11,01,46,388 കോടി രൂപ നഷ്ടമായി നല്‍കി. മാര്‍ച്ച് മുതലുള്ള അപേക്ഷകള്‍ മാത്രമാണ് പരിഗണിക്കാനുള്ളതെന്ന് നോര്‍ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.