മാനന്തവാടി: ജില്ലയില്‍ പടര്‍ന്നുപിടിച്ച കുരങ്ങുപനി നിയന്ത്രണ വിധേയമാക്കുന്നതില്‍ ആരോഗ്യവകുപ്പിന് വിജയം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അതീവജാഗ്രതയോടെയുള്ള പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് രോഗം പടരാനുള്ള സാധ്യതകളെ ആരോഗ്യവകുപ്പ് ഇല്ലാതാക്കിയത്. ഈ വര്‍ഷം കുരങ്ങുപനി ഒരു ജീവന്‍പോലും കവര്‍ന്നില്ലായെന്നതിലും ആരോഗ്യവകുപ്പിന് അഭിമാനിക്കാം. 2013 മാര്‍ച്ച് മാസത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍നിന്നാണ് ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്ന കുരങ്ങുപനി ജില്ലയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 2014ലും നൂല്‍പ്പുഴയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലായി 102 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ 11 പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2016ല്‍ ഫെബ്രുവരി മുതല്‍ കുരങ്ങുപനിയുടെ സീസണ്‍ അവസാനിക്കുന്ന ജൂണ്‍ മാസം വരെ ഒമ്പതുപേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചിട്ടുള്ളത്. മരണം സംഭവിച്ചിട്ടില്ല. സുല്‍ത്താന്‍ ബത്തേരി നഗരസഭ, നൂല്‍പ്പുഴ, പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി ഗ്രാമപഞ്ചായത്തുകളിലാണ് കുരങ്ങുപനി താണ്ഡവമാടിയത്. ജില്ലയില്‍ കുരങ്ങുപനി വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ കേരള യൂനിറ്റില്‍ നിന്നത്തെിയ സംഘം രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് പനി പടരാന്‍ സാധ്യതയുള്ളതായും വിലയിരുത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ആരോഗ്യം, വനം, മൃഗസംരക്ഷണം, പട്ടികവര്‍ഗം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതിന്‍െറ ഫലമായാണ് കുരങ്ങുപനി നിയന്ത്രണ വിധേയമായത്. വ്യക്തിഗത സുരക്ഷക്കാണ് ഇത്തവണ ആരോഗ്യവകുപ്പ് ഊന്നല്‍ നല്‍കിയത്. വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ബൂട്സ്, ഗൗണ്‍, ഗ്ളൗസ് എന്നിവ ധരിക്കണമെന്നും ശരീരത്തില്‍ ലേപനങ്ങള്‍ പുരട്ടണമെന്നും ആരോഗ്യവകുപ്പ് ജനങ്ങളെ ബോധവത്കരിച്ചു. അയ്യായിരത്തോളം പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കി. വനാതിര്‍ത്തിഗ്രാമങ്ങളിലും ആദിവാസി കോളനികളിലും മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണവും ശക്തിപ്പെടുത്തി. രോഗ നിര്‍ണയത്തിനായി മണിപ്പാല്‍ വൈറോളജി ലാബില്‍നിന്നുള്ള സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്ത് രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനാഫലം വേഗത്തിലത്തെിക്കാനായും പ്രവര്‍ത്തിച്ചു. ചിട്ടയായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോള്‍ 2016 ആരോഗ്യവകുപ്പിന് കുരങ്ങുപനി ഭീതിരഹിത വര്‍ഷമായി. കുരങ്ങുപനി രോഗ നിര്‍ണയത്തിനായുള്ള പരിശോധനാ സംവിധാനം ജില്ലയിലില്ലാതിരുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളി തീര്‍ത്തിരുന്നുവെങ്കിലും ബത്തേരി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ലാബ് തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്നത് വകുപ്പിന് ആത്മവിശ്വാസം പകരുന്നതാണ്. രോഗത്തിന് കാരണം കുരങ്ങുകളുടെ ശരീരത്തില്‍നിന്നുള്ള ചെള്ളുകളാണെന്നതിനാല്‍ ജനവാസ കേന്ദ്രങ്ങളില്‍ കുരങ്ങുശല്യമുണ്ടാകാതിരിക്കാന്‍ ക്രിയാത്മക പദ്ധതികള്‍ ഉണ്ടാവേണ്ടതുണ്ട്. രോഗ നിര്‍മാര്‍ജനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പദ്ധതികളാവിഷ്കരിക്കേണ്ടതും വയനാടിന്‍െറ അടിയന്തര ആവശ്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.