കമ്പളക്കാട്: കമ്പളക്കാട്ടെയും കണിയാമ്പറ്റയിലെയും രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന മേമടാന്‍ ഹംസയുടെ ആകസ്മിക വിയോഗം പ്രദേശവാസികള്‍ക്ക് തീരാനഷ്ടമായി. ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പൊതുപ്രവര്‍ത്തകനെയാണ് നാട്ടുകാര്‍ക്ക് നഷ്ടമായത്. മരണം അപകടത്തിലൂടെയായത് വേദന ഇരട്ടിപ്പിച്ചു. പൊതുപ്രവര്‍ത്തനരംഗത്ത് നിസ്വാര്‍ഥ സേവനം നടത്തിയ ഹംസ കക്ഷിരാഷ്ട്രീയ ഭേദമെന്യേ നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു. ആദിവാസികളുടെ വീട്, ഭൂമി വിഷയങ്ങളിലെല്ലാം സജീവമായി ഇടപെടുകയും പ്രശ്നപരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. മികച്ച കര്‍ഷകന്‍കൂടിയായ ഹംസ കാര്‍ഷികമേഖലയിലും തന്‍െറ കഴിവ് തെളിയിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ഹംസയെ തേടിയത്തെി. സി.പി.എം കണിയാമ്പറ്റ ബ്രാഞ്ച് സെക്രട്ടറി, കണിയാമ്പറ്റ ലോക്കല്‍കമ്മിറ്റി അംഗം, കര്‍ഷകസംഘം ഏരിയാകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹംസക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച കമ്പളക്കാട് യു.പി സ്കൂളില്‍ എത്തിയത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി. എ. മുഹമ്മദ്, സി. ഭാസ്കരന്‍, ബത്തേരി നഗരസഭാചെയര്‍മാന്‍ സി.കെ. സഹദേവന്‍, കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ്, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, പി.പി. ആലി തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധിപേര്‍ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.