ഗൂഡല്ലൂര്‍: പന്തല്ലൂരില്‍ കാട്ടാന ശല്യം രൂക്ഷമായി. ആനകള്‍ കൃഷിനശിപ്പിക്കുന്നത് പതിവായതോടെ ബാങ്ക് വായ്പ വാങ്ങി കൃഷിയിറക്കിയവര്‍ ദുരിതത്തിലായി. കഴിഞ്ഞ ഒരാഴ്ചയായി ചേരങ്കോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പത്തില്‍ കൂടുതല്‍ ആനകളാണ് നാശംവിതക്കുന്നത്. ചേരങ്കോട്, പടച്ചേരി, ശിങ്കോണ, കൊളപള്ളി, അയ്യന്‍കൊല്ലി, തട്ടാംപാറം, ഏലമണ്ണ, ഏലിയാസ്കട എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി എത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ക്കായി വീടുകള്‍ക്ക് മുന്നിലത്തെുകയാണ് ചിലത്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ രാത്രി കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. പന്തല്ലൂര്‍, ഏലമണ്ണ ഭാഗത്ത് മോഴയാനയുടെ ശല്യവും രൂക്ഷമാണ്. കവുങ്ങും മറ്റും നശിപ്പിക്കുന്നത് പതിവായി. പകല്‍നേരത്തും മോഴയാന ജനവാസകേന്ദ്രത്തിലേക്കുവരുന്നു. ഇത് തേയില നുള്ളുന്ന സ്ത്രീകള്‍ക്കും സ്കൂളിലേക്ക് പോവുന്ന കുട്ടികള്‍ക്കും ഭീഷണിയായി. ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.