വനങ്ങളില്‍ സ്വാഭാവിക വനവത്കരണം നടത്തണമെന്ന ആവശ്യമുയരുന്നു

മാനന്തവാടി: ആവാസവ്യവസ്ഥയുടെ സംരക്ഷണം മുന്‍നിര്‍ത്തി വനപ്രദേശങ്ങളില്‍ സ്വഭാവിക മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന ആവശ്യമുയരുന്നു. ഇതിനായി യൂക്കാലി, തേക്ക് പ്ളാന്‍േറഷനുകള്‍ മുറിച്ചുനീക്കണമെന്നാവശ്യപ്പെട് വയനാട് വന്യമൃഗശല്യ പ്രതിരോധ സമിതി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. 1955 മുതലാണ് നിബിഢവനങ്ങള്‍ മുറിച്ചുനീക്കി തേക്ക്, യൂക്കാലി മരങ്ങള്‍ വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. ഇതോടെ നീര്‍ച്ചാലുകള്‍ വറ്റിവരളുകയും വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതാവുകയും ചെയ്തു. വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാനും ആക്രമണം നടത്താനും ഇത് വഴിവെച്ചു. അടിക്കാടുകള്‍ ഇല്ലാതായതോടെ മാന്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്കും തീറ്റ ഇല്ലാതായി. വയനാട് വന്യജീവി സങ്കേതം, നോര്‍ത് വയനാട് വനം ഡിവിഷന്‍ എന്നിവയിലായി ആകെ 588.4655 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയാണ് ഉള്ളത്. ഇതില്‍ 11549.337 ഹെക്ടര്‍ തേക്ക്, യൂക്കാലി, അക്വേഷ്യ പ്ളാന്‍േറഷനുകളാണ്. ഇതില്‍ തിരുനെല്ലി പഞ്ചായത്തിന്‍െറ വനമേഖല 182. 32 ചതുരശ്ര കി.മീറ്ററാണ്. തേക്ക് പ്ളാന്‍േറഷന്‍െറ പകുതിയില്‍ കൂടുതല്‍, അതായത് 5742.96 ഹെക്ടര്‍ തിരുനെല്ലിയിലാണ്. 2010ല്‍ ബേഗൂര്‍ റെയ്ഞ്ചിലെ പ്ളാമൂല ആര്‍.എഫില്‍ യൂക്കാലി പിഴുതുമാറ്റി സ്വഭാവിക വനവത്കരണം നടത്തിയിരുന്നു. ഇതോടെ ഇവിടെ നഷ്ടപ്പെട്ടിരുന്ന നീര്‍ച്ചാലുകള്‍ ജലസമൃദ്ധമായി. തേക്ക്, യൂക്കാലി പ്ളാന്‍േറഷനുകള്‍ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതായി ഫോറസ്റ്റ് റിസര്‍ച്ച് സെന്‍ററുകളില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വന്യജീവിസങ്കേതങ്ങളില്‍ മരംമുറിക്കുന്നത് നിരോധിച്ച 1996ലെ സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിരോധ സമിതി കോടതിയെ സമീപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.