വൈത്തിരി: ആരോഗ്യ വകുപ്പ് അടക്കമുള്ളവയുടെ പരിശോധന പേരില്‍ ഒതുങ്ങുമ്പോള്‍ വിപണിയില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങകള്‍ സുലഭമായി വിറ്റഴിക്കുന്നു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പഴക്കടകളില്‍ വിഷം പുരട്ടിയ മാമ്പഴങ്ങള്‍ സുലഭമാണ്. ഗ്യാസ് വെല്‍ഡിങ്ങിന് ഉപയോഗിക്കുന്ന കാര്‍ബൈഡ് പൊടിയും ഇത്തഡോണ്‍ എന്ന രാസവസ്തുവുമാണ് മാങ്ങ പഴുപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. വേഗത്തില്‍ പഴുപ്പിക്കുന്നതിനുവേണ്ടി ഇത്തഡോണ്‍, എത്തിഫോണ്‍ എന്നീ പേരുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന രാസപദാര്‍ഥം പച്ചമാങ്ങയില്‍ സ്പ്രേ ചെയ്യുകയാണ്. പച്ച മാങ്ങ അടുക്കിവെക്കുന്ന പെട്ടിക്കുള്ളില്‍ കാര്‍ബൈഡ് പൊടി വിതറി വെള്ളം തളിച്ചശേഷം അടച്ചുകെട്ടും. കാര്‍ബൈഡും വെള്ളവും രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അസെറ്റിലിന്‍ വാതകവും പലതരം ഓക്സൈഡുകളും പച്ചമാങ്ങയില്‍ പ്രവേശിക്കുന്നതോടെ മാങ്ങ പഴുക്കും. ഇത്തരത്തില്‍ പത്തുമണിക്കൂറുകൊണ്ട് പച്ചമാങ്ങകളെ പഴുപ്പിച്ചെടുക്കാനാവും. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുവാണിത്. നേരത്തേ കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ചാണ് മാങ്ങ പഴുപ്പിച്ചിരുന്നത്. ഇതിനായി പ്രത്യേക ഗോഡൗണും സമയവും വേണ്ടിവന്നിരുന്നു. എന്നാല്‍, ഇന്ന് ഉപയോഗിക്കുന്ന പുതിയരീതി അനുസരിച്ച് മാങ്ങ പഴുപ്പിക്കാന്‍ നാലുമണിക്കൂര്‍ മതിയാകും. മാമ്പഴ സീസണ്‍ തുടങ്ങിയതോടെ കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ നിന്നും ദിവസവും ലോഡ് കണക്കിന് മാങ്ങയാണ് ജില്ലയിലത്തെുന്നത്. വൈകീട്ടത്തെുന്ന മാങ്ങ രാവിലെ വില്‍പനക്കത്തെും. കാന്‍സറിന് പുറമെ തലച്ചോറിന്‍െറ പ്രവര്‍ത്തനത്തെയും ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. മാമ്പഴത്തിലൂടെ ഉള്ളില്‍ ചെല്ലുന്ന കാര്‍ബൈഡ് വയറ്റില്‍ പഴുപ്പുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളിലും മറ്റും വിഷംകലര്‍ത്തുന്നത് കണ്ടത്തൊനും നടപടികളെടുക്കാനും ഭക്ഷ്യസുരക്ഷ വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രാസപദാര്‍ഥങ്ങള്‍ പുരട്ടിയ മാമ്പഴങ്ങള്‍ കര്‍ണാടക, ലക്കിടി തുടങ്ങിയ അതിര്‍ത്തികള്‍ കടന്നുവരുന്നത് തടയാനും സംവിധാനങ്ങള്‍ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.