തിരുനെല്ലി: കാലവര്‍ഷം തുടങ്ങിയതും ആനയുള്‍പ്പെടെയുള്ള വന്യജീവികള്‍ ആദിവാസി കുടിയിലത്തെുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. വനത്തോട് ഒറ്റപ്പെട്ട് കിടക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ കൊല്ലിവയല്‍ കോളനിയിലെ മുപ്പതോളം കുടുംബങ്ങളാണ് വന്യജീവി ഭയത്തില്‍ കഴിയേണ്ടി വരുന്നത്. അടിയ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ പകുതി കുടുംബങ്ങള്‍ക്ക് മാത്രമാണ് വൈദ്യുതിയുള്ളത്. കാലാകാലങ്ങളായി വന്യജീവികളോട് അടുത്തിടപഴകിവന്നിരുന്ന ആദിവാസികള്‍ ഇപ്പോള്‍ ഭീതിയിലാണ് കഴിയുന്നത്. കഴിഞ്ഞ എതാനും ദിവസങ്ങള്‍ മുമ്പുവരെ കോളനിക്ക് സമീപം കാട്ടാനക്കൂട്ടങ്ങള്‍ എത്തുകയും വാഴ, ചക്ക, കമുക് തുടങ്ങിയ കാര്‍ഷികവിളകള്‍ നശിപ്പിച്ച് മടങ്ങുകയും ചെയ്തിരുന്നു. ഈ കാരണത്താല്‍ ചെറിയ കുടിലുകളില്‍ അടുത്തടുത്ത താമസക്കാര്‍ ഭയന്ന് രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടുകയാണ്. വര്‍ഷങ്ങളായി കോളനി പരിസരങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതുമൂലം ബുദ്ധിമുട്ട് ഇരട്ടിക്കുകയാണ്. വന്യജീവികളില്‍നിന്നുള്ള ശല്യം തടയാനായി വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലിയും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കേടായ നിലയിലാണ്. സൗരോര്‍ജ വേലിയില്‍നിന്നുള്ള വൈദ്യുതി പ്രസരണം നിലക്കുന്നത് കാരണം വൈകീട്ട് ആറിന് ശേഷം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കോളനിക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.