മാവോവാദി തിരച്ചിലിനിടെ ലൈസന്‍സ് ഇല്ലാത്ത നാടന്‍തോക്ക് പിടികൂടി

മാനന്തവാടി: മാവോവാദി തിരച്ചിലിനിടെ ലൈസന്‍സ് ഇല്ലാത്ത നാടന്‍തോക്ക് പിടികൂടി. ചിറക്കര കോളിക്കാമിറ്റത്ത് കീരപ്പ (63)ന്‍െറ വീട്ടില്‍നിന്നാണ് തോക്ക് പിടികൂടിയത്. ഇതോടൊപ്പം 100ലേറെ ഇയ്യക്കട്ടകളും പിടിച്ചെടുത്തിട്ടുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി അസൈനാര്‍, സി.ഐ ടി.എന്‍. സജീവ്, തലപ്പുഴ എസ്.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്. തോക്ക് വേട്ടക്ക് ഉപയോഗിക്കാനാണ് സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക നിഗമനം. മാവോവാദികള്‍ കഴിഞ്ഞദിവസം എത്തിയ വീട്ടുടമ രാജന്‍െറ പിതാവാണ് ഇയാള്‍. രാജന്‍െറ വീട്ടില്‍നിന്ന് വിളിപ്പാടകലെ വനത്തോട് ചേര്‍ന്ന സ്ഥലത്താണ് ഇയാള്‍ താമസിക്കുന്നത്. കസ്റ്റഡിയിലെടുത്ത കീരപ്പനെ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തികിന്‍െറ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. അന്യായമായി ആയുധം കൈവശംവെച്ച കുറ്റത്തിന് കേസെടുത്ത് ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.