സുല്‍ത്താന്‍ ബത്തേരി: പനമരം-മാനന്താടി റൂട്ടില്‍ സര്‍വിസ് നടത്തുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തത്തെുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി 10 മണിയോടെ കല്ലുവയലിലാണ് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ കെ.കെ. പൗലോസി (സാബു-40)നെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചത്. ചെവിക്കും തലക്കും സാരമായി പരിക്കേറ്റ ഇയാളെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പനമരത്ത് സ്വകാര്യ ബസ് ജീവനക്കാരനായ കേണിച്ചിറ തോലംമാക്കല്‍ രതീഷും പൗലോസും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു. ഇതത്തേുടര്‍ന്ന് പൗലോസ് പനമരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്കുപോകുമ്പോള്‍ കല്ലുവയലില്‍വെച്ചാണ് അടിയേറ്റത്. സംഭവത്തത്തെുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെതന്നെ രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.