മേപ്പാടി: തോട്ടം മേഖല ലക്ഷ്യമാക്കി കഞ്ചാവ് വില്‍പന സംഘങ്ങള്‍ സജീവം. ഇതിനെതിരായ നിയമനടപടികള്‍ ദുര്‍ബലമാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണ് കഞ്ചാവ് വന്‍തോതില്‍ വില്‍പനക്കത്തെുന്നത്. ഇത് ചില്ലറ വില്‍പന നടത്തുന്ന സംഘങ്ങളുടെ ചങ്ങല വിപുലമാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് അധികൃതര്‍ പിടികൂടുന്നത് ചെറുവില്‍പനക്കാരെ മാത്രമാണ്. മൊത്തക്കച്ചവടക്കാര്‍ അധികൃതരുടെ വലക്കുപുറത്ത് സുരക്ഷിതരായി കഴിയുന്നതാണ് കഞ്ചാവ് മാഫിയക്ക് കരുത്തുപകരുന്നത്. വന്‍കിടക്കാരെ കണ്ടത്തൊ നുള്ള ശ്രമങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. പിടിക്കപ്പെടുന്നവരെയാകട്ടെ ശിക്ഷിക്കാനും കഴിയുന്നില്ല. നിയമത്തിന്‍െറ പഴുതുകളാണ് ഇവര്‍ക്ക് രക്ഷയാകുന്നത്. ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടിച്ചാല്‍ അവര്‍ക്ക് പിറ്റേ ദിവസം തന്നെ ജാമ്യം ലഭിക്കും. കോടതിയിലത്തെുന്ന ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നില്ളെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. പിടിച്ചതിന്‍െറ തൂക്കം കുറച്ചുകാണിച്ചാലും പ്രതികള്‍ക്ക് രക്ഷപ്പെടാം. പിറ്റേന്നുതന്നെ പഴയപണി തുടരുകയും ചെയ്യുന്നു. ചില്ലറ വില്‍പനക്കാര്‍ ഒരു കിലോയില്‍ കുറവുമാത്രമേ ഒരേസമയം കൈവശം വെക്കൂ. ‘സ്റ്റോക്’ സുരക്ഷിത താവളങ്ങളില്‍ സൂക്ഷിച്ച് കുറഞ്ഞ അളവില്‍ കൈയില്‍ കരുതി വിതരണം ചെയ്യുന്ന രീതിയാണ് ഇവരുടേത്. പിടിച്ച കേസുകളില്‍ സാക്ഷികളായി ഒപ്പിടുന്നവരാകട്ടെ പിറ്റേദിവസം മുതല്‍ വില്‍പനക്കാരുടെ ശത്രുക്കളും നോട്ടപ്പുള്ളികളുമാകുന്ന സ്ഥിതിയുണ്ട്. മദ്യത്തിന്‍െറ ലഭ്യത കുറഞ്ഞതും ലഹരി തേടുന്നവരെ കഞ്ചാവിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഈ സാഹചര്യത്തില്‍ ലഹരി മാഫിയ സജീവമാവുകയാണ്. വടുവഞ്ചാല്‍, റിപ്പണ്‍, മേപ്പാടി, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഏജന്‍റുമാര്‍ നിരവധിയുണ്ട്. ഇവരില്‍ ചിലരെ നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കി വിട്ടയച്ച സംഭവങ്ങളുമുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും ഇവര്‍ ‘തൊഴില്‍’ നിര്‍ത്തുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രമാതീതമായ വരവോടെ ലഹരി ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടുമുണ്ട്. കച്ചവടം കൊഴുക്കാന്‍ ഇതും കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.