കല്‍പറ്റ: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ സഹായം തേടുന്നു. പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്നില്‍ കല്ലുറുമ്പില്‍ സലീല രാമചന്ദ്രന്‍ (47) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. വൃക്ക മാറ്റിവെക്കാന്‍ നടപടി ആരംഭിച്ചെങ്കിലും ആവശ്യമായ പണമില്ലാത്തതിനാല്‍ നീണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലത്തെി ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. ഒരു തവണ മാത്രം യാത്രാചെലവ് അടക്കം 2000 രൂപയോളം വരും. വൃക്ക മാറ്റിവെക്കുന്നതിനായി 15 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡയാലിസിസിന് പോലും പണം കണ്ടത്തൊനാകാതെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന സലീലയും കുടുംബവും തുക എങ്ങനെ കണ്ടത്തെുമെന്നറിയാതെ ആശങ്കയിലാണ്. ഭര്‍ത്താവ് രാമചന്ദ്രന്‍ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. രണ്ട് പെണ്‍കുട്ടികളാണ്. ഇവരെ സഹായിക്കാനായി പൂതാടി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഐ.ബി. മൃണാളിനി രക്ഷാധികാരിയായും പൂതാടി പഞ്ചായത്തംഗം കെ.ജി. ഷിന്‍സണ്‍ ചെയര്‍മാനായും പി.ബി. ശിവന്‍ ട്രഷററായും പൂതാടി പഞ്ചായത്തംഗം എ.വി. ജയന്‍ കണ്‍വീനറായും ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു. സൗത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 0260053000012302, ഐ.എഫ്.എസ് കോഡ്: എസ്.ഐ.ബി.എല്‍ 0000260. ഫോണ്‍: 9946600188.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.