ചിറക്കര തേയിലത്തോട്ടം പാടികളില്‍ മാവോവാദി സാന്നിധ്യം

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ ചിറക്കരയില്‍ പാരിസണ്‍സ് എസ്റ്റേറ്റിന്‍െറ തോയിലത്തോട്ട പാടികളിലും പരിസര വീടുകളിലും മാവോവാദി സാന്നിധ്യം. ലഘുലേഖകള്‍ വിതരണം ചെയ്ത് ഭക്ഷണം കഴിച്ച് ഭക്ഷണസാധനങ്ങള്‍ സമാഹരിച്ച് സംഘം മടങ്ങി. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നാലാം നമ്പര്‍ പാടിക്കു സമീപത്തെ രാജന്‍െറ വീട്ടിലാണ് സായുധരായ സംഘം എത്തിയത്. ഇവര്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കുകയും അരമണിക്കൂറോളം ചെലവഴിക്കുകയും ചെയ്തു. അരി ചോദിച്ചപ്പോള്‍ ഇല്ളെന്നറിയിച്ചതോടെ സംഘം തൊട്ടടുത്ത ജാബിറിന്‍െറ വീട്ടിലത്തെി. ഇവിടെ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അകത്ത് പ്രവേശിക്കുകയും രണ്ടുപേര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുകയും തേയിലത്തോട്ടത്തില്‍നിന്ന് ലഭിക്കുന്ന കൂലിയെ കുറിച്ചും താമസിക്കുന്ന സ്ഥലത്തിന് നികുതി സ്വീകരിക്കാത്ത കാര്യവും വീട്ടുകാരോട് ചോദിച്ചു മനസ്സിലാക്കി. ഇവിടെനിന്ന് അരിയും വാങ്ങി തൊട്ടടുത്ത് താമസിക്കുന്ന ഷീജയുടെ വീട്ടിലത്തെി ‘കാട്ടുതീ’യുടെ ഈ വര്‍ഷത്തെ മൂന്നാം ലക്കം വിതരണം ചെയ്തു. ഉപ്പ്, മുളക്, പഞ്ചസാര എന്നിവയും വാങ്ങി. അവിടെനിന്ന് സമീപത്തുള്ള ലത്തീഫിന്‍െറ വീട്ടിലും എത്തിയാണ് സംഘം മടങ്ങിയത്. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈ.എസ്.പി അസൈനാറുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി വിതരണം ചെയ്ത ‘കാട്ടുതീ’യുടെ ലക്കങ്ങള്‍ ശേഖരിച്ച് വീട്ടുകാരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.മാനന്തവാടി എസ്.ഐ ജയപ്രകാശിന്‍െറ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ടിനെ ഉള്‍പ്പെടുത്തി രാത്രി തൃശ്ശിലേരി, ചിറക്കര വനമേഖലകളില്‍ പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ചിറക്കരയിലെ വീടുകളിലത്തെിയ രഹസ്യാന്വേഷണ വിഭാഗം കാണിച്ച സുന്ദരി, മൊയ്തീന്‍, ജയണ്ണ, കന്യാകുമാരി, ഹരി എന്നിവരുടെ ഫോട്ടോകള്‍ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മാവോവാദി സംഘമത്തെിയ സ്ഥലത്തുനിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ മാറിയുള്ള കമ്പമലയില്‍ കഴിഞ്ഞ മേയ് 14ന് മാവോവാദി സംഘമത്തെിയിരുന്നു. വോട്ട് ബഹിഷ്കരിക്കാനാവശ്യപ്പെട്ടാണ് അന്ന് സംഘം മടങ്ങിയത്. ശനിയാഴ്ച ജില്ലയിലത്തെിയ കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ദിനേന്ദ്രകശ്യപ് സ്ഥിതിഗതികള്‍ വിലയിരുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം ആദ്യമായാണ് വിലങ്ങാടും ചിറക്കരയിലും മാവോവാദി സാന്നിധ്യം കണ്ടത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.