മണ്ണിടിച്ചില്‍: ലക്ഷംവീട് കോളനി അപകട ഭീഷണിയില്‍

മേപ്പാടി: കാപ്പംകൊല്ലി ലക്ഷംവീട് കോളനിയിലെ 20 വീടുകള്‍ മണ്ണിടിച്ചില്‍ മൂലം അപകടാവസ്ഥയിലായി. മേപ്പാടി-ചുണ്ടേല്‍ പ്രധാനപാതയോരത്ത് 20-30 അടി ഉയരത്തിലാണ് വീടുകള്‍ സ്ഥിതിചെയ്യുന്നത്. റോഡിന് വീതികൂട്ടാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ചപ്പോള്‍തന്നെ ഭീഷണി തുടങ്ങി. പിന്നീടുള്ള മഴക്കാലത്തെല്ലാം മണ്ണിടിച്ചില്‍ പതിവായി. ഇതോടെ വീടുകളുടെ തറ, ഭിത്തി എന്നിവക്കെല്ലാം വിള്ളല്‍വീണു. മുറ്റം ഇടിഞ്ഞുതാഴ്ന്ന നിലയിലുമാണ്. മേപ്പാടി പഞ്ചായത്തിലെ ഏക ലക്ഷംവീട് കോളനിയാണിത്. ഇവിടെ ഒരു അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡരികില്‍ സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യവുമായി മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഇവര്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതേതുടര്‍ന്ന് പി.ഡബ്ള്യു.ഡി എന്‍ജിനീയര്‍ സ്ഥലം പരിശോധിച്ച് 82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുണ്ടാക്കുകയും ചെയ്തു. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല. ഫണ്ടില്ളെന്ന കാരണമാണ് അധികൃതര്‍ പറയുന്നത്. മഴ ആരംഭിച്ചതോടെ ഇവിടെയുള്ള കുടുംബങ്ങള്‍ അപകട ഭീതിയിലാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.